നെയ്യാറിന്റെ കൂട്ടുകാരി ഡാളി അമ്മൂമ്മക്ക് അഭയമായി നാട്ടുകാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സലൂജ
ഡാളി അമ്മൂമ്മ ഇനി ജില്ലാ പഞ്ചായത്ത് അഗതി മന്ദിരത്തിൽ
കാട്ടാക്കട: നെയ്യാറിലെ മണൽ ഖനനത്തിന് എതിരെ ഒറ്റയാൾ സമരപോരാട്ടത്തിലൂടെ നെയ്യാറിന്റെ സംരക്ഷണത്തിനും തൻറെ ജീവനും സ്വന്തിനും സംരക്ഷണത്തിനും വേണ്ടി ഒക്കെ പ്രായം മറന്നു പോരാടിയ ഓലതാന്നി സ്വദേശിനി ഡാളി അമ്മൂമ്മയുടെ ഇപ്പോഴത്തെ ദയനീയ സ്ഥിതി അറിഞ്ഞാണ് പാറശാല ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി ആർ സലൂജ ബുധനാഴ്ച കാട്ടാക്കടയിൽ ഇപ്പോൾ ഡാളി അമ്മൂമ്മ താമസിച്ചിരുന്ന പുല്ലുവിളാകത് ചന്ദ്രികയുടെ വീട്ടിൽ എത്തിയത്.കഴിഞ്ഞ ഒരാഴ്ചയായി ഡാളി അമ്മൂമ്മ ഭക്ഷണമില്ലാതെ കഴിയുകയും പ്രാഥമിക കൃത്യങ്ങൾ അവർ പോലും അറിയാതെ നിർവഹിച്ചു ദയനീയ സ്ഥിയിൽ എന്ന അറിവിലാണ് ഇവരുടെ സംരക്ഷണത്തിനായി എത്തിയത്.
ഡാളി അമ്മൂമ്മയെ കഴിഞ്ഞ അഞ്ച് വർഷമായി പരിചരിച്ചിരുന്ന ചന്ദ്രിക അർബുദ രോഗത്തിന് ചികിത്സയിലും, കഴിഞ്ഞ മൂന്നു മാസത്തോളമായി ഇവർ കിട രോഗിയായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് പരിചരണം മുടങ്ങിയ ഡാളി അമ്മൂമ്മയുടെ സ്ഥിതിയും ദയനീയമായത്. അമ്മൂമ്മയെ ഇടക്ക് സന്ദർശിച്ചിരുന്നു. ശേഷം കഴിഞ്ഞ ദിവസമാണ് അമ്മൂമ്മയുടെ സ്ഥിതി ദയനീമാണ് എന്നു സലൂജ അറിയുന്നത്.തുടർന്ന് കാട്ടാക്കട മുതിയാവിളയിൽ എത്തി വീട്ടുകാരുമായി സംസാരിച്ച ശേഷം അമ്മൂമ്മയെ മുഷിഞ്ഞ വസ്ത്രം ഒക്കെ സലൂജ തന്നെ മാറി ഉടുപ്പിച്ചു അണ്ടൂർകോണതുള അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ഭക്ഷണവും പുതു വസ്ത്രങ്ങളും വാങ്ങി നൽകിയ ശേഷമാണ് ഡാളി അമ്മൂമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് അഭയം ഒരുക്കിയത്. ഇപ്പോൾ അണ്ടൂർകോണത്തുള്ള ഡാളി അമ്മൂമ്മയെ താമസിയാതെ സർക്കാർ അഗതി മന്ദിരത്തിലേക്ക് മാറ്റാനുള്ള നടപടികളും ഇതോടൊപ്പം നടത്തുമെന്ന് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സലൂജ പറഞ്ഞു.