December 9, 2024

കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവസ്വം ട്രസ്റ്റും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രം കൈമാറി

Share Now

കൊല്ലങ്കോട്: ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ദേവസ്വം ട്രസ്റ്റും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ
ധാരണാപ്പത്രം കൈമാറി. ട്രസ്റ്റിന്റെ കീഴിൽ നിർദ്ധനരായ കുട്ടികൾക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസം നൽകുകയാണ് നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (നിഷ് കന്യാകുമാരി) ലക്ഷ്യമിടുന്നത്.

അർഹതപ്പെട്ട 5 കുട്ടികൾക്ക് നൂറുൽ ഇസ്ലാം ഡീമഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുളള ഏത് കോഴ്സും സൗജന്യമായി പഠനം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനുള്ള അവസരവും കൂടാതെ അർഹതപ്പെട്ട 50 കുട്ടികൾക്ക് 50% സ്കോളർഷിപ്പ് അടിസ്ഥാനത്തിലും പഠനംപൂർത്തിയാക്കാനുള്ള അവസരമാണ് ക്ഷേത്ര ട്രസ്റ്റും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ഒരുക്കുന്നത്. ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. രാമചന്ദ്രൻ നായർ, സെക്രട്ടറി കെ. മോഹൻകുമാർ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ (അഡ്മിനിസ്ട്രേഷൻ), ഡോ. കെ.എ.ജനാർദ്ദനൻ, പ്രൊ വൈസ് ചാൻസിലർ (അക്കാഡമിക് ) ഡോ.എ.ഷാജിൻ നർഗുണം, പ്രൊമോഷൻസ് മാനേജർ രാജേഷ് കുമാർ.എസ്.വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡ് റോളർ ഓട്ടോയിൽ ഇടിച്ച് അപകടം
Next post വിളപ്പിൽ വില്ലേജിൽ പ്രവർത്തനങ്ങൾ അവതാളത്തിൽ