Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
'കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ല, യു പ്രതിഭയുടെ മകനെ ഒഴിവാക്കും'; അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എക്സൈസ് റിപ്പോർട്ട് - 'No evidence of cannabis use, U Pratibha's son will be exempted'; Excise report says investigation lapses
April 30, 2025

‘കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ല, യു പ്രതിഭയുടെ മകനെ ഒഴിവാക്കും’; അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എക്സൈസ് റിപ്പോർട്ട്

Share Now

യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എക്സൈസ് റിപ്പോർട്ട്. യു പ്രതിഭയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും കുറ്റപത്രത്തിൽ പറയുന്നു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമ്പോൾ യു പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കേസിലെ 9 പ്രതികളിൽ കനിവിനെ മാത്രമാണ് ഒഴിവാക്കുക. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് സുപ്രധാന കണ്ടെത്തൽ.

എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. അതേസമയം ഡിസംബർ 28നാണ് യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നും ഉൾപ്പെടെ ആരോപിച്ചാണ് യു പ്രതിഭ പരാതി നൽകിയത്.

Previous post 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല; തീരുമാനം മലിനീകരണം നിയന്ത്രിക്കാന്‍
Next post അവിഹിതം, സാമ്പത്തികം.. എന്തിനാണ് ഈ ഊഹാപോഹങ്ങള്‍? ഞാന്‍ ഒളിച്ചോടിയത് 18-ാം വയസില്‍ അല്ല..; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പാര്‍വതി വിജയ്