
ഞങ്ങളുണ്ട് ഡി വൈ എഫ് ഐ” കരുതലോടെ മുന്നോട്ട്
കാട്ടാക്കട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സഹായ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ “ഞങ്ങളുണ്ട് ഡി വൈ എഫ് ഐ” സജീവമായി . സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തെ തുടർന്ന് കാട്ടാക്കടയിൽ കെ എസ് ആർ റ്റി സി ബസ്സ്റ്റാൻഡ് പരിസരവും ബസുകൾ ശുചീകരിച്ചും പൊതു ജനങ്ങൾ വന്നു പോകുന്ന കാട്ടാക്കട കോടതി, പഞ്ചായത് ഓഫീസ് പരിസരം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ആദ്യഘട്ടം എന്ന നിലയിൽ അണു നശീകരണ പ്രവർത്തനം ആരംഭിച്ചു.

വെള്ളിയാഴ്ച മുതൽ കോവിഡ് പ്രതിരോധ ഉപാധികളും തുടർന്ന് ഫെബ്രുവരി ആദ്യ വാരം കാട്ടാക്കട സർക്കാർ ആശുപത്രിയിൽ നൂറുപേർക്കുള്ള പൊതി ചോർ വിതരണവും ആരംഭിക്കും.ഒരു ദിവസം ഒരു യൂണിറ്റ് എന്ന കണക്കിനാണ് ഭക്ഷണ വിതരണം.അത്യാഹിത സഹായങ്ങൾക്കായി രണ്ടു ആംബുലൻസും സജീവമാണ്.

പ്രളയാകാലത്തും മഹാമാരിയുടെ പ്രതിസന്ധിയിലും ഒക്കെ സജീവമായ ഇടപെടൽ നടത്തിയ ഡി വൈ എഫ് ഐ ഈ മൂന്നാം തരംഗത്തിലും പൊതു ജനത്തിന് സഹായവും കരുതലും എത്തിക്കാൻ മുൻനിരയിൽ തന്നെ ഉണ്ടാകുമെന്ന് ഡി വൈ എഫ് ഐ ഏരിയ സെക്രട്ടറി അനിൽകുമാർ പറഞ്ഞു.പ്രസിഡന്റ് രതീഷ്, ട്രഷറർ ,വിപിൻ, ശരൺ, ശരത്,ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
More Stories
ആശമാരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; ആരോഗ്യമന്ത്രി വീണ ജോർജ്
ആശാവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു ആരോഗ്യമന്ത്രി....
പ്രസവ രക്തം പോലും തുടയ്ക്കാതെ നവജാതശിശുവിനെ മലപ്പുറത്തുനിന്ന് പെരുമ്പാവൂർ വരെ എത്തിച്ചു; അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്, റിപ്പോർട്ട് കിട്ടിയ ശേഷം വീട്ടിലെ പ്രസവത്തിൽ തുടർ നടപടി
മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു...
കേരളത്തിൽ സഭക്ക് മേലുള്ള ബിജെപിയുടെ നിയന്ത്രണം ഇല്ലാതാക്കുക; സിപിഎം ജനറൽ സെക്രട്ടറി മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബിക്ക് മുന്നിലുള്ളത് പ്രധാന ദൗത്യം
ഞായറാഴ്ച സിപിഎം ജനറൽ സെക്രട്ടറിയായി നിയമിതയായ മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബി, പാർട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ ക്രിസ്ത്യാനിയാണ്. സ്വന്തം സംസ്ഥാനമായ കേരളത്തിൽ ബിജെപിയുടെ പുരോഗതി...
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ജനമനസിൽ എന്നും ഈ സഖാവ് നിറഞ്ഞ് നിൽക്കും’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ
കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. പി ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും, ജയരാജൻ എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നുമാണ് ഫ്ലക്സ്...
വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാട്, കേസ് പാർട്ടി നേതാവിന്റെ മകളായതുകൊണ്ട്: എം എ ബേബി
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അനുകൂല നിലപാടുമായി വീണ്ടും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം പാർട്ടി നേതാവിൻ്റെ മകളായതുകൊണ്ട് ഉണ്ടായ കേസാണിതെന്ന്...
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്; മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന്...