
ട്രഷറിക്ക് മുന്നിൽ നിൽപ്പുസമരം
കാട്ടാക്കട:പൂർണ്ണമായും വാക്സിനേഷൻ നടത്താതെ പൊതുജനത്തിന്റെ മേൽ പെറ്റി ഭാരം ചുമത്തുന്ന സർക്കാർ നടപടിക്ക് എതിരായി പൊതുജനത്തിന് വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം കാട്ടാക്കട ട്രഷറിക്ക് മുൻപിൽ ഡിസിസി ജനറൽ സെക്രട്ടറി കാട്ടാക്കട സുബ്രമണ്യം ഉദ്ഘാടനം ചെയ്തു.
സൗജന്യമായി വാക്സിൻ നൽകുമെന്ന് പറഞ്ഞ സ്വകാര്യ മേഖലക്ക് വാക്സിനേഷന് വേണ്ടി നൂറ്റി ഇരുപത്തി അഞ്ചു കോടി രൂപ ഖജനാവിൽ നിന്നാണ് ചെലവഴിക്കുന്നത്.കടയിൽ സാധനം വാങ്ങാൻ സർട്ടിഫിക്കറ്റു നൽകേണ്ട സാഹചര്യമാണ് ഇന്നുള്ളത്.തെരഞ്ഞെടുപ്പിന് മുൻപ് കാണിച്ച കോവിഡ് പ്രതിരോധ നടപടി ഒന്നും ഇപ്പോൾ കാണുന്നമില്ല.അടിയന്തിരമായി വാക്സിനേഷൻ പൂർണ്ണമായി നൽകാൻ സംവിധാനമൊരുക്കണമെന്നു സുബ്രമണ്യം ആവശ്യപ്പെട്ടു. ഡിസിസി അംഗം സി വേണു, യൂത്ത് കോൺഗ്രസ് സംഥാന സെക്രട്ടറി എസ് ടി അനീഷ് നിയോജകമണ്ഡലം വൈസപ്രസിഡന്റ് ഡാനിയേൽ ജെ പാപ്പനം,സെക്രട്ടറിമരായ അജു എം എൽ, അനന്തസുബ്രമണ്യം, പ്രിയ യു . നിഷാദ് കിള്ളി, രതീഷ് തുടങ്ങിയവർ സംസാരിച്ചു.
More Stories
പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക്...
കേരളം അതിജീവിക്കും എന്നതിനുള്ള തെളിവുരേഖയാണ് ബജറ്റ്; നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും: മുഖ്യമന്ത്രി
കേരളം അതിജീവിക്കും എന്നത്തിനുള്ള തെളിവുരേഖയാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്കുന്ന ബജറ്റാണെന്നും കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ...
കേരള ബജറ്റ് 2025: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, കോടതി ഫീസുകൾ, ഭൂനികുതി, പാട്ടം നിരക്ക് തുടങ്ങിയവ കൂടും; ക്ഷേമ പെൻഷൻ കൂട്ടിയില്ല, ബജറ്റ് അവതരണം അവസാനിച്ചു
കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തുന്നു. ധന ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ...
വയനാട്ടിലെ നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍
വയനാട് മാനന്തവാടിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. തുടരെയുള്ള ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായ സാഹചര്യത്തില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്....
വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്....
‘മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത...