നെയ്യാർ ഡാം അണക്കെട്ടിലെ ഷട്ടറുകൾ 120 സെന്റീമീറ്റർ ആയി ക്രമീകരിച്ചു.
.
നെയ്യാർ ഡാം :
നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ 120 സെന്റീമീറ്റർ ആയി നാല് ഷട്ടറുകളും ക്രമീകരിച്ചു . ഇപ്പോൾ മണിക്കൂറിൽ നാല് സെന്റീമീറ്റർ വച്ച് ജലം സംഭരണിയിൽ കുറയുന്നുണ്ട്.വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട് .ശനിയാഴ്ച രാത്രി 150 സെന്റീമീറ്റർ വീതം നാല് ഷട്ടറുകളും തുറന്നിരുന്നപ്പോൾ 84.570 മീറ്റർ ആയിരുന്ന ജലനിരപ്പ് .അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്ററാണ്. ഞായറാഴ്ച പുലർച്ചെ മുതൽ മഴക്ക് തോർച്ച ഉണ്ടായതോടെ ജലനിരപ്പ് 84.100 എത്തിയിരുന്നു.ഇതോടെ മുപ്പതു സെന്റീമീറ്റർ വീതം ഷട്ടറുകൾ താഴ്ത്തി 120 സെന്റീമീറ്റർ ആയി ക്രമീകരിക്കുകയിരുന്നു ഈ സമയം 83.900 മീറ്റർ ആയി ജലനിരപ്പ് താഴുകയും ചെയ്തു.
ഞായറാഴ്ചവൈകുന്നേരത്തോടെ മണിക്കൂറിൽ നാല് സെന്റീമീറ്റർ വച്ച് ജലനിരപ്പ് താഴ്ന്നതിനാൽ 83 600 മീറ്റർ ആയി ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.മഴക്ക് ശമനമുള്ള സാഹചര്യത്തിൽ ഈ തരത്തിൽ ക്രമീകരിക്കുകയും ജലനിരപ്പ് 83.000 ലെത്തുനിന്ന അവസരത്തിൽ ഇരുപതു സെന്റീമീറ്റർ കൂടെ ഷട്ടറുകൾ താഴ്ത്താനുള്ള സാധ്യതയും ഉണ്ട്. നെയ്യാർ ഡാമിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വൈകുന്നേരത്തോടെ ജലം വലിഞ്ഞു തുടങ്ങിയിട്ടുണ്ട്.ജലം ഒഴുകിയെത്തുന്ന നെയ്യാറ്റിൻകര പ്രദേശങ്ങളിലും രാവിലത്തെ അവസ്ഥക്ക് മാറ്റം വന്നു തുടങ്ങി.
മഴ പെയ്യാതിരുന്നാൽ ഇനി ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യം ഉണ്ടാകില്ല. എന്നിരുന്നാലും നെയ്യാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത തുടരേണ്ടതാണ്.അതെ സമയം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ മുന്നറിയിപ്പ് അനുസരിച്ചു അഞ്ചു ദിവസം കൂടെ മഴ കാണുമെന്ന സൂചനയും ഉണ്ട്.അതിനാൽ തന്നെ ഇപ്പോഴത്തെ നില ക്രമീകരിച്ചു.അധിക ജലം ഒഴുക്കി വിടേണ്ട സാഹചര്യം ഒഴിവാക്കുകയാണ് അധികൃതരുടെ ലക്‌ഷ്യം.–