January 19, 2025

നെയ്യാർ ഡാം ഷട്ടറുകൾ ഇന്നിയും ഉയർത്തും.ജാഗ്രത നിർദേശം

Share Now

നെയ്യാർ ഡാം: നെയ്യാർ ഡാമിലെ ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ 20 സെന്റീമീറ്റർ തുറന്നിട്ടുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ കൂടെ വൈകുന്നേരം നാലുമണിയോടെ ഉയർത്തും.നിലവിൽ 84.150 മീറ്റർ ജലനിരപ്പുണ്ട്.പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്.നെയ്യാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാണ്.നീരൊഴുക്കും കൂടുതൽ ആണ്.ഈ സാഹചര്യത്തിൽ ജലം ക്രമീകരിക്കാൻ കൂടുതൽ തുറക്കേണ്ടി വരും.നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളത്തിന്റെ നെടുമുടി വിടവാങ്ങി
Next post യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം..