December 13, 2024

മലയിൻകീഴ് ഗവ.എൽ.പി ഗേൾസ് സ്കൂളിന് പുതിയ കെട്ടിട്ടം

Share Now

മലയിൻകീഴ്: നൂറ്റാണ്ട് പഴക്കമുള്ള മലയിൻകീഴ് ഗവ. ഗേൾസ് എൽ.പി സ്കൂളിന് പുതിയ ബഹുനില കെട്ടിടം എന്ന സ്വപ്നം സഫലമാകുന്നു. പ്ലാൻ ഫണ്ടിൽ നിന്ന് 1 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല.  ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പാക്കും
Next post നവീകരിച്ച കുണ്ടമൺഭാഗം – ശങ്കരൻനായർ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.