December 13, 2024

പൊന്മുടി മഴക്കെടുതി; നദിയിൽ ജലനിരപ്പ് ഉയർന്നത്‌ ഉരുൾപൊട്ടൽ എന്ന അഭ്യൂഹം പരത്തി. ജലനിരപ് താണു തുടങ്ങി

Share Now

കല്ലാർ: വൈകുന്നേരം മുതൽ ഉണ്ടായ കനത്തമഴയിൽ വാമനപുരം നദിയും കല്ലാറും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു.മഴയെ തുടർന്ന് വ്യാപകമായി മരം കടപുഴകി വീഴുകയും ചില്ലകൾ ഒടിഞ്ഞു വീഴുകയും ചെയ്തു ചിലയിടങ്ങളിൽ ചെറിയതോതിൽ മണ്ണിടിച്ചിലും ഉണ്ടായി.ഇതാണ് പൊന്മുടിയിൽ ഉരുൾ പൊട്ടൽ ഉണ്ടായതായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും അഭ്യൂഹങ്ങൾക്ക് ഇട നൽകുകയും ചെയ്തത്. പാലോട് സി ഐ യുടെ പോസ്റ്റ് എന്ന തരത്തിലാണ് പ്രചാരണം ഉണ്ടായതു കൂടാതെ ഇതിലെ വാചകങ്ങൾ ചുരുക്കി മറ്റൊരു പോസ്റ്റും വ്യാപകമായി പ്രചരിച്ചു.

അതെ സമയം സ്ഥലം സന്ദർശിച്ച തഹസിൽദാർ ഉൾപ്പടെയുള്ളവർ ഉരുൾ പൊട്ടൽ എന്നത് സ്ഥിരീകരിച്ചില്ല.ഉൾപ്രദേശത്തേക്ക് എത്തിയാൽ മാത്രമേ അത്തരം സാഹചര്യം ഉണ്ടോ എന്ന് അറിയാൻ കഴിയു എന്നാൽ ഇപ്പോൾ ഒഴുകിയെത്തുന്ന ജലം ഉരുൾ പൊട്ടലിലേക്ക് വിരൽ ചൂണ്ടുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.മൊട്ടമൂട് പാലം വെള്ളം കയറി കോളനി ഒറ്റപ്പെട്ടു. മൊട്ടമൂട് ആദിവാസി കോളനിയിലെ ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. വിതുര അഗ്നിരക്ഷാ സേനയും പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ നടത്തി . വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതെ സമയം രാത്രിയോടെ ജലമൊഴുക്കിന് ശമനമുണ്ടായി എന്നാണ് വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാർത്ഥികൾക്ക് വേണ്ടി ഉല്ലാസം
Next post ക്രിസ്ത്യൻ കോളേജ് കൂട്ടായ്മയുടെ പ്രവർത്തനം പ്രശംസനീയം എം. വിൻസെന്റ്. എം. എൽ. എ.