January 16, 2025

നരേന്ദ്ര മോഡി സർക്കാർ രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി ചെയ്തു-രമേശ് ചെന്നിത്തല

Share Now

നെയ്യാർ ഡാം:

രാഹുൽ ഗാന്ധിയെ ആയോഗ്യനാക്കിയ നടപടിയിലൂടെ നരേന്ദ്ര മോഡി സർക്കാർ രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി ചെയ്തു വെന്നു രമേശ് ചെന്നിത്തല.

നെയ്യാർ ഡാമിൽ കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന ലീഡർ ഷിപ് ക്യാമ്പ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.


രാജ്യം ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ് . നരേന്ദ്ര മോഡി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു. നരേന്ദ്രമോദി ഗവൺമെൻറ് ജന പ്രിയ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം പോലും റദ്ദാക്കുന്നു. നരേന്ദ്രമോദിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്ന അവസ്ഥയാണ് .പ്രതിപക്ഷ പാർട്ടികളെ മുഴുവൻ ഇല്ലാതാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു.

ആദിവാസികൾക്ക് ഭൂമി കൊടുക്കാത്ത, വീട് കൊടുക്കാത്ത, ആദിവാസികളെ കൂട്ടക്കൊല ചെയ്യുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത് എന്നും പിണറായി വിജയൻ സർക്കാർ ആദിവാസികളുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കി എന്നും ചെന്നിത്തല പറഞ്ഞു.

കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി പി കൃഷ്ണൻ അദ്ധ്യക്ഷനായ പരിശീലന ക്യാമ്പിൽ ജനറൽ സെക്രട്ടറി കെ ശശിധരൻ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ എ റ്റി ജോർ, സി.ആർ ഉദയകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാൽ ഫസ്റ്റ് എയ്ഡ് പോയിൻ്റ് സേവനം തുടങ്ങി
Next post മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്