January 19, 2025

മോൻസൺ മാവുങ്കൽ കേസ് : പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

Share Now

സാമ്പത്തികത്തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവായി.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും.

ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജൻ, കോഴിക്കോട് വിജിലൻസ് എസ് പി പി സി സജീവൻ, ഗുരുവായൂർ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി – ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്പെക്ടർ എം കെ മുരളി, എളമക്കര സബ് ഇൻസ്പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്പെക്ടർ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
Next post കേന്ദ്രമന്ത്രി വി മുരളീധരൻ അരുവിപ്പുറം മഠം സന്ദർശിച്ചു;