December 2, 2024

തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ എം എൽ എ

Share Now

പൂവച്ചൽ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ എത്തി. സംസ്ഥാന സാക്ഷരതാ മിഷൻ ആവിഷ്ക്കരിച്ച സമ പദ്ധതിയുടെ ഭാഗമായി വെള്ളനാട്‌ ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാണ്‌ പൂവച്ചൽ, അഞ്ച്‌ ദിവസമായി നടന്ന പരീക്ഷയുടെ അവസാന ദിവസമായിരുന്നു ഇന്ന്. പരീക്ഷ എഴുതിയവരിൽ ഏറ്റവും മുതിർന്ന വ്യക്തിയായ ധർമ്മരാജനെ ആദരിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം  രാധിക ടീച്ചർ, പൂവച്ചൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സനൽ കുമാർ, സാക്ഷരതാ നോഡൽ പ്രേരക്‌   രാജീവ്‌ , സി പി ഐ എം പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി  ശ്രീകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

Previous post വിത്തും പുസ്തകവുമായി കുട്ടി കർഷകർ
Next post ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി