ഭാരതി ചേച്ചിയെ കാണാൻ എം എൽ എ എത്തി,പ്രശ്നപരിഹാരം കാണുമെന്നു ഉറപ്പ്
വിതുര കല്ലാറിലെ ആദിവാസി ഊരായ നെല്ലിക്കുന്നിലെ ഭാരതിയെ കാണാൻ അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ എത്തി. സെക്രട്ടറിയേറ്റിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്തിരുന്ന ഭാരതി പക്ഷാഘാതത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ , ചികിത്സയും വിശ്രമത്തിലുമാണ്.ഈ വിവരം അറിഞ്ഞ എം എൽ എ ബുധനാഴ്ച വൈകിട്ടോടെ കല്ലാറിലെ വീട്ടിൽ ഭാരതി ചേച്ചിയെ സന്ദർശിക്കുകയും വിവരങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു.വിതുര പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെംബർ, പൊതുപ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ട ശേഷമായിരുന്നു സന്ദർശനം.
അസുഖം കാരണം ജോലി മുടങ്ങിയതോടെ മാസങ്ങളായി ശമ്പളമോ ആനുകൂല്യങ്ങളോ ഒന്നും ലഭിക്കാതായി .ഈ വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് തല നടപടികൾ സ്വീകരിക്കുകയും വേണ്ട ഇടപെടലുകൾ കൈക്കൊള്ളുകയും ചെയ്യാമെന്ന് ഉറപ്പ് നൽകുകയും , മറ്റ് ആവശ്യങ്ങൾക്കായി പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗം , സ്ഥലത്തെ പൊതുപ്രവർത്തകർ എന്നിവരെ ചുമതലപ്പെടുത്തി. അര മണിക്കൂറോളം ഭാരതി ചേച്ചിയുടെ വീട്ടിൽ ചെലവഴിച്ചാണ് എം എൽ എ മടങ്ങിയത്.
വിതുര ഗ്രാമാഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ബാബുരാജ്, വാർഡ് അംഗം സുനിത, സി പി ഐം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ, കല്ലാർ ബ്രാഞ്ച് സെക്രട്ടറി മോഹൻ,ഭാരതിയുടെ ആവശ്യങ്ങൾക്കായി ഓടി നടക്കുകയും വിഷയം പൊതുശ്രദ്ധയിൽപ്പെടുത്തുകയും ചെയ്ത സി പി ഐ എം പ്രവർത്തകൻ കൂടിയായ സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു