മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മൈക്രോ ഇറിഗേഷൻ, മഷ്റൂം ഗ്രോവർ എന്നീ വിഷയങ്ങളിൽ പരീലനം.
വെള്ളനാട്:
സ്വയം സംരംഭകത്വം എന്ന ലക്ഷ്യം മുൻ നിർത്തി കൊണ്ട് ദേശീയ നൈപുണ്യ വികസന സംഘത്തിന്റെയും ദേശീയ കാർഷിക നൈപുണ്യ ഉപദേശക സമിതിയുടെയും സംയുക്ത ധനസഹായത്തോടുകൂടി മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മൈക്രോ ഇറിഗേഷൻ, മഷ്റൂം ഗ്രോവർ എന്നീ വിഷയങ്ങളിൽ പരീലനം സംഘടിപ്പിച്ചു.
ഈ കാലഘട്ടത്തിൽ കാർഷിക മേഖലയിലെ ഉന്നമനത്തിനായും തൊഴിൽ മേഖലയിലെ ഉന്നമത്തിനായും യുവതി യുവാക്കളും കർഷകരും അവരവരുടെ വരുമാന വർദ്ധനവിന് അനുയോജ്യമായ രീതിയിലുള്ള മേഖലകൾ തിരഞ്ഞെടുക്കണമെന്ന് ഡയറക്ടർ ഉദ്‌ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.നൈപുണ്യ വികസന പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്ക് (ATARI Zone XI) , ഡോ. വി. വെങ്കടസുബ്രമണ്യൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയിതു. മിത്രനികേതൻ ജോയിന്റ് ഡയറക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം , ATARI Zone XI അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാത്യു ജെ . ഗ്രേസ്, കോഴ്സ് കോർഡിനേറ്റർമാരായ ബിന്ദു ആർ. മാത്യൂസ് , ചിത്ര ജി. തുടങ്ങിയവർ പങ്കെടുത്തു.
സംരഭകത്വം പുതുതായി ആരംഭിച്ച യുവാക്കൾക്കും യുവതികൾക്കും ഡയറക്ടർ ഡോ. വി. വെങ്കടസുബ്രമണ്യൻ അഭിനന്ദനം അറിയിച്ചു. കെ. വി . കെ യുടെ പ്രായോഗിക പരിശീലന പരിപാടികൾ ഒരു ചവിട്ടു പടിയായി നിലനിർത്തികൊണ്ട് തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് പരിശീലന പരിപാടി പൂർത്തിയാക്കിയ പഠിതാക്കളുടെ നേട്ടങ്ങൾ കോഴ്സ് കോർഡിനേറ്റർമാരായ സസ്യസംരക്ഷണ വിഭാഗം സ്പെഷ്യലിസ്റ് ബിന്ദു ആർ. മാത്യൂസ്, അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗം സ്പെഷ്യലിസ്റ് ചിത്ര ജി. അവതരിപ്പിച്ചു.