
കർഷകർക്കായുള്ള തേനീച്ച കോളനികളുടെ വിതരണോത്ഘാടനം
തേനീച്ച കൃഷിയുടെ അനന്തസാദ്ധ്യതകൾ മുൻ നിർത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം സംരഭകരാകുക എന്ന ഉദ്ദേശത്തോടുകൂടി ഐ.സി.എ. ആർ കൃഷി വിജ്ഞാന കേന്ദ്രം മിത്രനികേതന്റെയും ഹോർട്ടികോർപ്പിന്റെയും സംയുകത ആഭിമുഖ്യത്തിൽ നവംബർ 19 , 20 തീയതികളിൽ “ആദായകരമായ തേനീച്ച കൃഷി” എന്ന വിഷയത്തിൽ മിത്രനികേതൻ കെ . വി . കെ യിൽ ദ്വിദിന ഓറിയെൻറ്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്ത കർഷകർക്കായുള്ള തേനീച്ച കോളനികളുടെ വിതരണോത്ഘാടനം ചൊവാഴ്ച രാത്രി 10.30 ന് വെള്ളനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ നിർവഹിച്ചു. മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘു രാമ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തേനീച്ച കോളനികളുടെ അനുബന്ധ ഉപകരണങ്ങൾ വെള്ളനാട് ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ എൽ. പി. മായാദേവി കർഷകർക്ക് കൈമാറി.

“തേനീച്ച കൃഷി യുടെ കോളനി വത്കരണം” സാധ്യതകളെക്കുറിച് കെ. വി. കെ സസ്യസംരക്ഷണ വിഭാഗം സ്പെഷ്യലിസ്റ് ബിന്ദു ആർ. മാത്യൂസ് വിശദീകരിച്ചു.ചടങ്ങിൽ കെ. വി. കെ മേധാവി ഡോ. ബിനു ജോൺ സാം സംസാരിച്ചു. തേനീച്ച കൃഷിക്ക് അനുയോജ്യമായ ഇന്ത്യൻ തേനീച്ച അഥവാ ഞൊടിയൻ തേനീച്ച എന്നറിയപ്പെടുന്ന ഇനത്തിന്റെ ഗുണമേന്മയുള്ള തേനീച്ച കോളനികൾ ആണ് ഹോർട്ടികോർപ്പിന്റെ ബ്രീഡർ ആർ.എസ് ഗോപകുമാർ കർഷകർക്കായി വിതരണം ചെയ്തത്..ശാസ്ത്രീയ തേനീച്ച വളർത്തലിനെക്കുറിച്ച് കർഷകർക്ക് അവബോധമുണ്ടാക്കാൻ വിഭവശേഷി വർദ്ധിപ്പിക്കുന്ന നിരവധി പരിശീലന പരിപാടികൾ കെ. വി.കെ സംഘടിപ്പിക്കുന്നുണ്ട്.