January 19, 2025

നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു

Share Now

നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു. നാടക, സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന ഇവര്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കിയിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. നൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് ശാരദയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ ആർ നാരായണൻ പ്രത്യാശയുടെ പാഠപുസ്തകം: സ്പീക്കർ എം ബി രാജേഷ്
Next post മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ല;കേസിന്റെ കാര്യത്തിന് മുൻഗണന