March 27, 2025

മന്ത്രി ആന്‍റണിരാജു വിനോദിന്‍റെ ബന്ധുക്കളെ സന്ദര്‍ശിച്ചു

Share Now


തിരുവനന്തപുരം: മന്ത്രി ആന്‍റണിരാജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടെത്തി അവയവദാനത്തിനു സന്നദ്ധത കാട്ടിയ വിനോദിന്‍റെ ബന്ധുക്കളെ ആദരവറിയിച്ചു. കുടുംബനാഥന്‍റെ വേര്‍പാട് സൃഷ്ടിച്ച തീരാവേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കാണിച്ച സന്മനസിന് വിനോദിന്‍റെ ഭാര്യ സുജാതയെയും മക്കളായ ഗീതുവിനെയും നീതുവിനെയും മന്ത്രി നന്ദി അറിയിച്ചു. ഗീതു അര്‍ബുദരോഗത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെ ചികിത്സ മൂലം ഗീതു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.
അര മണിക്കൂറോളം മന്ത്രി ആശുപത്രിയിലുണ്ടായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന മൃതസഞ്ജീവനി സംസ്ഥാന ഓഫീസും അവയവങ്ങള്‍ കൊണ്ടുപോകുന്ന ചെന്നൈ എംജിഎം ആശുപത്രിയിലെയും കിംസ് ആശുപത്രിയിലെയും അമൃതയിലെയും ഡോക്ടര്‍മാരെയും മൃതസഞ്ജീവനി ജീവനക്കാരെയും മെഡിക്കല്‍ കോളേജില്‍ തീയേറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയും മന്ത്രി സന്ദര്‍ശിക്കുകയും അവയവദാനപ്രവര്‍ത്തനത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന് അവരെ പ്രകീര്‍ത്തിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post വിനോദിലൂടെ ഏഴുപേരില്‍ ജീവന്‍ തുടര്‍ന്നും തുടിക്കും ജീവിതവും
Next post ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി