പഞ്ചായത്തിലെ ഈ ഹയർ സെക്കണ്ടറി സ്‌കൂളും ഇനി മികവിന്റെ കേന്ദ്രം
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി
സ്കൂളായ വെങ്ങാനൂർ ചാവടിനട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൻ മികവിന്റെ കേന്ദ്രമാക്കുന്നു .
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് മൂന്നു കോടി രൂപയും എം.എൽ.എ ഫണ്ട് 71 ലക്ഷം രൂപയും ഉപയോഗിച്ച് സ്കൂളിൽ പുതുതായി ഒരു ഹൈടെക് ബഹുനില മന്ദിരം നിർമ്മാണം പൂർത്തിയായി.
ഇതിൻറെ ഉദ്ഘാടനം മെയ് 30 തീയതി തിങ്കളാഴ്ച വൈകുന്നേരം 3: 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു . പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി
വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം എം.പി ശശിതരൂർ വിശിഷ്ടാ തിഥി ആയിരിക്കും.
കോവളം എം.എൽ.എ എം . വിൻസെന്റ് ശിലാഫലകo അനാച്ഛാദനം നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
എൻ.വി.മൻമോഹൻ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ . ജില്ലാ പഞ്ചായത്ത് മെമ്പർ
ഭഗത്റൂഫസ് എന്നിവർ സാന്നിഹിതരാകും.
അത്യാധുനിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിൽ
വിശാലമായ ക്ലാസ് റൂമുകൾ . ലാബ് . ലൈബ്രറി . സൈനിംഗ് ഹാൾ ആധുനിക രീതിയിലെ കളിസ്ഥലം എന്നിവ ഒരുക്കിയിരിക്കുന്നു.
മറ്റുള്ള സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി വേനലവധി ഇല്ലാതെയാണ് സ്കൂൾ പ്രവർത്തിച്ചത് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനാവിശ്യമായ വിവിധ പരിശീലന കളികൾ . ഹിന്ദി . സംസ്കൃതം. ഭാഷാ ക്ലാസുകൾ . നാടകം. കളരി. കരാട്ടെ .
പഠനം തുടങ്ങി എല്ലാ ദിവസവും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
രക്ഷകർത്താക്കളും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ സ്കൂളിൻറെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. ശക്തമായ പിടിഎ യും രക്ഷകർത്താസമിതിയും . സ്കൂൾ സംരക്ഷണ സമിതിയും അധ്യാപകരോടൊപ്പം എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു .