ആറ്റിങ്ങലില്‍ ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തം:
ആറ്റിങ്ങല്‍:ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തമുണ്ടായി. കൊല്ലമ്പുഴ പൊന്നറക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയിലാണ് ഞായറാഴ്ച രാത്രി 7 മണിയോടെ സംഭവം. ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെഅഗ്നിരക്ഷാ യൂണിറ്റുകൾ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത് .സമീപത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയുടെ വൃദ്ധസദനത്തില്‍ താമസിച്ചിരുന്നവരെ ഉടന്‍തന്നെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി. മൂഴിയില്‍ സ്വദേശി നുജുമിന്റെ ഉടമസ്ഥതയിലുളളതാണ് ആക്രിക്കട. ആക്രിസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഷെഡിനുള്ളില്‍ നിന്നും വൈകുന്നേരം തീയുംപുകയും ഉയരുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍തന്നെ ഫഅഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തീപടരാത്ത ഭാഗത്തുണ്ടായിരുന്ന സാധനങ്ങള്‍ നാട്ടുകാര്‍ വാരിമാറ്റിയതിനാല് കൂടുതലിടങ്ങളിലേയ്ക്ക് തീപടര്‍ന്നില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നഷ്ടം കണക്കാക്കിയിട്ടില്ല. നഗരസഭാധ്യക്ഷ എസ്.കുമാരി, വാര്‍ഡ് കൗണ്‍സിലര്‍ ഷീജ എന്നിവര്‍ വിവരമറിഞ്ഞു സ്ഥലം സന്ദർശിച്ചു.
\
More Stories
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ബെൻസ് കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ അറസ്റ്റിൽ . മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ്...
പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെയാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച്...
കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം; അപകടം ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ
കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്വിന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് ആയിരുന്നു അപകടം നടന്നത്....
ചാര്‍ജ് മെമ്മോയ്ക്ക് പിന്നാലെ വീണ്ടും യുദ്ധം ആരംഭിച്ച് എന്‍ പ്രശാന്ത്; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
ചാര്‍ജ് മെമ്മോ ലഭിച്ചതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണന് ഐഎഎസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത്. തന്റെ ഫേസ്ബുക്ക്...
‘എല്‍ഡിഎഫില്‍ സംതൃപ്തര്‍, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി
കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും...
തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി; ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ മാറ്റി, പാർട്ടി വിടുന്നുവെന്ന് മധു
സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും സിപിഎമ്മിൽ പൊട്ടിത്തെറി. തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറിയുണ്ടായി. മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശേരിക്ക് പകരം എം. ജലീലിനെ പുതിയ ഏരിയ...