January 15, 2025

നിയന്ത്രണം തെറ്റിയ മാരുതി വാൻ കടയിലേക്ക് ഇടിച്ചു കയറി; കളക്ഷൻ ഏജന്റിന് ഗുരുതര പരിക്ക്

Share Now

കാട്ടാക്കട:നിയന്ത്രണം തെറ്റിയ മാരുതി വാൻ കടയിലേക്ക് ഇടിച്ചു കയറി കളക്ഷൻ ഏജന്റിന് ഗുരുതര പരിക്ക്.വാൻഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.കടയുടമ സുനിൽകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വാഹനം ഇരച്ചെത്തി അപകടം ഉണ്ടായത്. ഇദ്ദേഹം കടക്കുള്ളിലേക്ക് മാറിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.കടയുടെ മുന്നിൽ ഉണ്ടായിരുന്ന കൗണ്ടറിനും അതിലുണ്ടായിരുന്ന സ്പെയർ പാർട്സുകൾക്കും നാശമുണ്ടായിട്ടുണ്ട്.ഇവിടെ നിറുത്തിയിട്ടിരുന്ന കടയുടമ സുനിൽകുമാറിന്റെ ആക്ടീവ സ്‌കൂട്ടറിനും കേടുപാടുണ്ട്.

കാട്ടാക്കട തിരുവനന്തപുരം റോഡിൽ പഴയ മഹാദേവ തീയേറ്ററിന് സമീപം കൊടും വളവിലാണ് സംഭവം. ഉച്ചക്ക് രണ്ടുമണിയോടെ  കാട്ടാക്കട ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ മാരുതി  വാൻ പെട്രോൾ പമ്പ്  കഴിഞ്ഞു പ്രെസ്സ്ക്ലബ്ബിനു മുന്നിലെ വളവിൽ    നിയന്ത്രണം തെറ്റി തെറ്റായ ദിശയിലൂടെ രണ്ഞു സ്പെയർ പാർട്സ്  കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .ഈ സമയം ഇവിടെ കളക്ഷനായി കൗണ്ടറിനു സമീപം നിൽക്കുകയായിരുന്ന അമ്പലത്തിൻകാല വനിതാ സ്വയം സഹായ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റ് വിനിതയെ  പാഞ്ഞെത്തിയ വാഹനം ഇടിച്ചു തെറിപ്പിച്ചു.

കടയുടെ കൗണ്ടറിനു വാനിനുമിടയിലായി ആണ് ഇവർ വീണത്.വാൻ   പടിക്കെട്ടിലും ആക്ടീവ സ്‌കൂട്ടരിലും ഇടിക്കുകയും   പിൻചക്രം  ചെറിയ ഓടയിലും പെട്ടതിനാലും വാൻ  ഇവിടെ കുടുങ്ങുകയായിരുന്നു.ഉച്ച തിരിഞ്ഞ സമയം ആയതിനാൽ അധികം വാഹനങ്ങൾ ഇത് വഴി വരാതിരുന്നതും കടയിൽ ഉപഭോക്താക്കൾ ഇല്ലാതിരുന്നതും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.  ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു വീണ വിനിതക്ക്  ഗുരുതര പരിക്കേറ്റു ഇവരുടെ കാലുകൾക്കാണ്  പരിക്കേറ്റിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. വാൻ  ഡ്രൈവറായ  തമിഴ്‍നാട് സ്വദേശിക്കും അപകടത്തിൽ തല പൊട്ടി  ഗുരുതര പരിക്കുണ്ട്.

ഈ വാഹനത്തിനു പിന്നിലൂടെ എത്തിയ പാസ്റ്റർ സുധീഷ് കഷ്ടിച്ചാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.ഇദ്ദേഹമാണ് അപകടത്തെ തുടർന്ന് ഇവിടെ രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത് .ഇരുവരെയും കാട്ടാകട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി.കാട്ടാക്കട മാർക്കറ്റ് റോഡിൽ മുത്താരമ്മൻ ക്ഷേത്രത്തിനു സമീപം ഒരു ബുള്ളറ്റിൽ അപകടം ഉണ്ടാക്കിയ വാഹനം ഇടിച്ചിരുന്നതായും വിവരമുണ്ട് .ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. അപകട സമയം വാഹനത്തിൽ ഭക്ഷണ സാധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.അതെ സമയം വാഹനത്തിൽ നിന്നും മുപ്പത്തിഒന്പതിനായിരം രൂപ പോലീസ് കണ്ടെടുത്തു സ്റ്റേഷനിലേക്ക് മാറ്റി.വാഹനവും സ്റ്റേഷനിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഷണ കേസ്സിലെ പ്രതി മാൻ കൊമ്പുമായി പിടിയിൽ
Next post സ്വന്തന്ത്ര ദിനത്തിൽ എം എൽ എ ക്ക് പുതിയ ഓഫീസ്