
ഭിന്നശേഷിക്കാർക്കായി ജീവിതം ഉഴിഞ്ഞു വച്ച മലയിൻകീഴ് പ്രേമന് ഇനി ഡോ.പ്രേമൻ
തിരുവനന്തപുരം :
ഭിന്നശേഷിക്കാർക്കായി ജീവിതം ഉഴിഞ്ഞു വച്ച മലയിൻകീഴ് പ്രേമന് പ്രേമൻ ഡോക്ടറേറ്റ് ലഭിച്ചു.ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി ആണ് പോണ്ടിച്ചേരിയിൽ വച്ച് നടന്ന ചടങ്ങിൽ
ബഹുമതി നൽകിയത്.മികച്ച സാമൂഹ്യ സേവനത്തിനാണു യൂനിവേഴ്സിറ്റി ഈ പദവി നൽകി ആദരിച്ചത്.

2000,മുതൽ പ്രവർത്തിച്ച തുടങ്ങിയ രാഷ്ട്രീയ വികലാംഗ സംഘിനു 2007 ൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.ഇതിൻ്റെ അമരക്കാരനായി ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ വിധ സഹായവും അദ്ദേഹം ഏതു സാഹചര്യത്തിലും ഒരുക്കും. മലയിൻകീഴ് പ്രേമൻ 85% വൈകല്യത്തെ മറികടന്നുകൊണ്ട് ആണ് ഭിന്നശേഷിക്കാർക്കായി സാമൂഹ്യ സേവനം ചെയ്തു വരുന്നത് .

കേരളത്തിനകത്തും പുറത്തുമായി വിവിധ തരത്തിലുള്ള സേവനങ്ങൾ ഭിന്നശേഷി ക്കാർക്കായി ചെയ്തുവരുന്ന ദേശീയ രാഷ്ട്രീയ വികലാംഗ സംഘ് ആർവിഎസ് ജനറൽ സെക്രട്ടറി ആണ് മലയിൻകീഴ് പ്രേമൻ.

ചടങ്ങിൽ ഡോക്ടർ പിആർ മാനുവൽ(ഫൗണ്ടർ ആൻഡ് ചെയർമാൻ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി)അധ്യക്ഷനായി.
(പി എം എ ഹക്കീം (ഇന്റർനാഷണൽ ഡയറക്ടർ ജി പി യു ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ ഹിബി ബിസിനസ് ഗ്രൂപ്പ് )
ജഡ്ജ് ഡോക്ടർ കെ വെങ്കിടേശൻ (ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി ഫോർമർ ജഡ്ജ് തമിഴ്നാട്) മന്ത്രി സിഡി ജിയാ കൗമാര്‍(കൃഷിവകുപ്പ് മൃഗസംരക്ഷണം മൃഗക്ഷേമം വന്യവും വന്യജീവികളും സാമൂഹ്യക്ഷേമം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് പോണ്ടിച്ചേരി യൂണിറ്റ്)
കെ സമ്പത്ത് കുമാർ(മുൻ തമിഴ്നാട് സോഷ്യൽ കമ്മീഷണർ പ്രിൻസിപ്പൽ സെക്രട്ടറി
ഡോക്ടർ കെ വലർമതി(ഉപദേശക സമിതി അംഗം ജി.പി.യു.
മാനേജിങ് ട്രസ്റ്റി ഇന്ത്യൻ ഇമ്പ്രൂവ്മെന്റ് ടെസ്റ്റ് ഡൽഹി തുടങ്ങിയവർ സന്നിഹിതരായരുന്നു.




Your point of view caught my eye and was very interesting. Thanks. I have a question for you.