പാചക വാതകം ചോർന്നു സിലിണ്ടറിൽ തീ പടർന്നു അപകടം
പാചക വാതകം ചോർന്നു സിലിണ്ടറിൽ തീ പടർന്നു അപകടം. ആറും മൂന്നും വയസുള്ള കുട്ടികളെയും എടുത്തു മാതാപിതാക്കൾ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി..
കാട്ടാക്കടപാചക വാതകം ചോർന്നു സിലിണ്ടറിൽ തീ പടർന്നു അപകടം. ആറും മൂന്നും വയസുള്ള കുട്ടികളെയും എടുത്തു മാതാപിതാക്കൾ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.ആമച്ചൽ വേലഞ്ചിറ പ്രകാശിന്റെ രാഖി ഭവനിൽ ആണ് സംഭവം. രാത്രി ഒന്പത്തര മണിയോടെ ആണ് പാചകവാതകം ചോർന്നു തീപിടിച്ചതും പിന്നീട് പൊട്ടിത്തെറിച്ചതും. സിലിണ്ടർ കണക്ഷൻ നൽകി തീ പകർന്നപ്പോൾ അസ്വാഭാവീകമായി കത്തുകയും തീ സിലിണ്ടറിനുള്ളിലേക്ക് പടരുന്നതായും അനുഭവപ്പെട്ടു പ്രകാശ് തീ കെടുത്താൻ ശ്രമം നടത്തി എങ്കിലും തീ ആളിപടരാൻ തുടങ്ങി ഇതോടെ പ്രകാശ് ഭാര്യയെയും മക്കളെയും കൂടി പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.തുടർന്നു അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. പ്രകാശും ഭാര്യ രാജിതയും മൂന്നും ആറും വയസുള്ള രമ്യ, റിൻസി എന്നീ മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ ഒരുഭാഗം പൂര്ണമായും കത്തി. ഇവിടെ സൂക്ഷിച്ചിരുന്ന റേഷൻകാർഡ് ഉൾപ്പടെ രേഖകളും കുട്ടികളുടെ പുസ്തകങ്ങൾ, ജനന സർട്ടിഫിക്കറ്റ്,ലൈഫ് പദ്ധതിക്കായുള്ള അപേക്ഷകൾ അനുബന്ധ രേഖകൾ,മൊബൈൽ ഉൾപ്പടെയുളവയും കത്തിയമർന്നു.
വിറകടുപ്പും, മണ്ണെണ്ണ അടുപ്പും ഒക്കെ ഉപയോഗിച്ചിരുന്ന ഇവർക്ക് ആദ്യമായി ആണ് പാചക വാതക കണക്ഷൻ ലഭിച്ചത്. ഇവിടെ കാട്ടാക്കട നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുരേഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർമാരായ ഡിനു മോൻ, വിനു, സജു, അജിത്, സജു എസ്, അഭിലാഷ്, ടോണി ബർണാഡ്,വിനോദ്, എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.