March 22, 2025

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; പുതുക്കിയ വിലകൾ നാളെ മുതൽ പ്രാബല്യത്തിൽ

Share Now

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില കൂടും. പുതുക്കിയ മദ്യ വില വിവരപ്പട്ടികയും ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്.

ചില ബ്രാൻഡുകൾക്ക് മാത്രമാണ് വില കൂടുന്നത്. അതേസമയം ചില ബ്രാൻഡുകളുടെ വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകൾക്ക് വില കുറഞ്ഞേക്കും. സ്പിരിറ്റ് വില വർദ്ധിച്ചതിന് പിന്നാലെ മദ്യവില കൂട്ടണമെന്ന ആവശ്യം മദ്യ വിതരണക്കാർ മുന്നോട്ട് വച്ചത്. 15 മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാനുള്ള തീരുമാനം വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം, ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ’; സുരാജ് വെഞ്ഞാറമൂട്
Next post ഒയാസിസ് പ്ലാന്റിന് അനുമതി നൽകിയ യോഗത്തിന്റെ മിനുറ്റ്സ് പുറത്ത്; ബ്രൂവറി നിർമാണം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന വാദം പൊളിയുന്നു