January 16, 2025

ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ ഉദ്‌ഘാടനം

Share Now

പള്ളിച്ചൽ: ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച 12,067 വീടുകളുടെ പൂർത്തീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചൽ പഞ്ചായത്തിൽ ലൈഫ് മുഖേന വീട് ലഭ്യമായ വിദ്യയുടെ വീടിന്റെ താക്കോൽദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, ബ്ലോക്ക് പഞ്ചായത്തംഗം എ.റ്റി.മനോജ്, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനു, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു
Next post ഈ വർഷം 88,000 ലൈഫ് വീടുകൾകൂടി : മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ