December 9, 2024

അക്ഷരപുരയുടെ കാവലാളന്മാർക്ക് ആദരം

Share Now


കുറ്റിച്ചൽ :പഞ്ചായത്ത് നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരപ്പുരയുടെ കാവലാളുകളായ ഗ്രാമീണ ലൈബ്രേറിയൻമാർക്ക് ആദരവ് നൽകി.കുറ്റിച്ചൽ പഞ്ചായത്തിലെ അംഗീകൃത ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരെയാണ് ബെദസ്ഥ സ്കൂൾ ഫെലോഷിപ്പിന്റെ സഹകരണത്തോടെ ആഗസ്റ്റ്,12 ലൈബ്രേറിയൻ ദിനത്തിൽ ആദരിച്ചത്. പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാലയിൽ വെച്ച്സം ഘടിപ്പിച്ച പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡോ: പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.ആദരവ് ഏറ്റുവാങ്ങിയ ലൈബ്രേറിയൻമാർ ദീർഘകാലത്തെ ഗ്രന്ഥശാല അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.

പ്രൊഫ,:എ. പ്രതാപചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബെദസ്ഥ സ്കൂൾ ഫെലോഷിപ് ഡയറക്ടർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി.അലക്സ് ജെയിംസ്,ബി.മഹേന്ദ്രൻ ആശാരി,എസ് .അനിൽകുമാർ,പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഡോ: വി.എസ്.ജയകുമാർ, കർഷക സഹൃദയ ഗ്രന്ഥശാല സെക്രട്ടറി സുരേഷ് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ അജയേന്ദ്രനാഥ്‌ സ്മാരക ഗ്രന്ഥശാല
Next post വാക്സിൻ നൽകുന്നതിനും രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് വി എസ് ശിവകുമാർ