December 12, 2024

‘വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും’; നിലപാടറിയിച്ച് പി പി ദിവ്യ

Share Now

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പി പി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ്യ ഇക്കാര്യം അറിയിച്ചത്. തന്നെയും തന്‍റെ കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും അത് പ്രചരിപ്പിച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നാണ് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

തനിക്കെതിരെ പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ വ്യാജവാർത്തകൾക്കെതിരെ നടപടി സ്വീകരിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പിപി ദിവ്യ പറയുന്നത്. തന്നെയും തന്‍റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പി പി ദിവ്യ പറയുന്നത്.

ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും…
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലൂടെയും ,അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സ്അപ് ഫേസ്ബുക്ക്‌ ഇൻസ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post റെയില്‍വേ ട്രാക്കില്‍ മഹീന്ദ്ര ഥാര്‍; പരാക്രമം വെര്‍ച്വല്‍ ലോകത്ത് വൈറലാകാന്‍; ഒഴിവായത് വന്‍ ദുരന്തം
Next post ‘ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം’; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും