
നഗരസഭയിൽ എൽ ഡി എഫിന് വിജയം
നെടുമങ്ങാട് നഗരസഭയിലെ പതിനേഴാം വാർഡിലെ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 94 വോട്ടിന് ഇടതു സ്ഥാനാർഥി വിദ്യവിജയൻ വിജയിച്ചു. യുഡിഎഫിന്റെ ഗീതാവിജയൻ 457 വോട്ടും ബിജെപി യുടെ രാമ ടീച്ചർ 54 വോട്ടുമാണ് നേടിയത്. കഴിഞ്ഞ തവണ എൽ ഡി എഫിന് 358, യു ഡി എഫ് 348, ബിജെപി 114 വോട്ടുമാണ് ലഭിച്ചിരുന്നത്.വീണ്ടും വിജയം എൽഡിഎഫ് നു ആയതോടെ നഗരസഭ കക്ഷിനില എൽഡിഎഫ് 27,യു ഡി എഫ് 8, ബിജെപി 4 എന്നിങ്ങനെയാണ്.
ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ1064 പേര് വോട്ടു ചെയ്തു.
82% വോട്ട് ആണ് രേഖപ്പെടുത്തിയിരുന്നത്.
മുൻ വാർഡ് മെമ്പർ ഗിരിജാ വിജയൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ പത്തു വോട്ടിന്റെ ഭൂരിപക്ഷം എന്നത് ഇത്തവണ 94 ആയി എൽഡിഎഫ് വർധിപ്പിച്ചു.
More Stories
വയനാട്ടിലെ നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍
വയനാട് മാനന്തവാടിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. തുടരെയുള്ള ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായ സാഹചര്യത്തില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്....
വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്....
‘മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത...
ഒയാസിസ് പ്ലാന്റിന് അനുമതി നൽകിയ യോഗത്തിന്റെ മിനുറ്റ്സ് പുറത്ത്; ബ്രൂവറി നിർമാണം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന വാദം പൊളിയുന്നു
എലപ്പുളളിയിൽ ബ്രൂവറിക്ക് പ്രാഥമിക അനുമതി നൽകിയ യോഗത്തിന്റെ മിനുറ്റ്സ് പുറത്ത്. ബ്രൂവറി നിർമാണത്തിന് ഒയാസിസ് പ്ലാൻ്റിന് പ്രാഥമിക അനുമതി നൽകിയ യോഗത്തിൻ്റെ മിനുട്സാണ് പുറത്തുവന്നത്. ഒയാസിസിന്റെ മാനുഫാക്ച്ചറിങ്...
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; പുതുക്കിയ വിലകൾ നാളെ മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് വില വർധന. 10 രൂപ മുതൽ...
‘എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം, ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ’; സുരാജ് വെഞ്ഞാറമൂട്
തന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് സംവിധായകൻ ഷാഫിയുടെ വിടവാങ്ങൽ എന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച...