March 27, 2025

മുദ്രാവാക്യങ്ങൾ അധികാരം കിട്ടുമ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നവരാണ് യഥാര്ത്ഥ ജനപ്രതിനിധികൾ

Share Now

സമരം വിളിക്കുമ്പോൾ ആവശ്യങ്ങൾ ഉന്നയിച്ച് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ അധികാരം കിട്ടുമ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നവരാണ് യഥാര്ത്ഥ ജനപ്രതിനിധികൾ .ജി സ്റ്റീഫൻ എം എൽ എ.

പൂവച്ചൽ.

സമരം നടത്തുമ്പോൾ ആവശ്യങ്ങൾ ഉന്നയിച്ച് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ അധികാരം കിട്ടുമ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നവരാണ് യഥാര്ത്ഥ ജനപ്രതിനിധികൾ എന്നു ജി സ്റ്റീഫൻ എം എൽ എ പറഞ്ഞു.വിദ്യാർത്ഥികൾക്ക് വേണ്ടി സമരം ചെയ്തു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പഞ്ചായത്ത് ഭരണത്തിൽ വരെ എത്തിയവർ അന്നത്തെ മുദ്രാവാക്യം മറന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് കുട്ടികൾക്കായി ലാപ് ടോപ്പ് സൗജന്യമായി നൽകുന്നത്.കുട്ടികളുടെ വിദ്യാഭ്യാസമാണ് ഭാവിയിലേക്കുള്ള നിക്ഷേപം അതു ഭംഗിയായി നിറവേറ്റിയ പഞ്ചായത്ത് ഭരണ സമിതി മാതൃകയാണ് എന്നും ജി സ്റ്റീഫൻ എംഎൽഎ പറഞ്ഞു. പട്ടികവർഗ വിഭാഗത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കും പട്ടിക ജാതി വിഭാഗത്തിലെ കോളേജ് വിദ്യാർത്ഥികൾക്കും 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന്റെ ജം പോർട്ടൽ മുഖേനയുള്ള പതിനഞ്ചോളം ലാപ് ടോപ്പുകൾ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു ജി സ്റ്റീഫൻ. പൂവച്ചൽ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സനൽകുമാർ അധ്യക്ഷനായി.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തസ്ലീം,വൈസ് പ്രസിഡന്റ് ഒ ശ്രീകുമാരി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് സുരേഷ് കുമാർ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സാന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാട്ടർ അതോറിട്ടിയിൽ ദമ്പതികളുടെ പ്രതിഷേധം
Next post മിത്രനികേതനിൽ സോളാർ പാനൽ ലാബ് .