December 12, 2024

നെയ്യാറിന്റെ കര 20 സെന്റോളം സ്വകാര്യ ഭൂമി  ഉൾപ്പടെ ഇടിഞ്ഞു ആറ്റിലേക്ക് പതിച്ചു

Share Now

നെയ്യാറിന്റെ കര 20 സെന്റോളം സ്വകാര്യ ഭൂമി  ഉൾപ്പടെ ഇടിഞ്ഞു ആറ്റിലേക്ക് പതിച്ചു.പ്രദേശത്തു ആറോളം വീടുകൾ അപകടഭീഷണിയിലായി .കുട്ടികൾ ഉൾപ്പടെ മുപ്പതോളം പേരാണ് ഇവിടെ ഈ വീടുകളിൽ ഉള്ളത്. ഇതിൽ അഞ്ചു വീട്ടുകാരെ മാറ്റി പാർപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്ത് ചന്ദ്ര മംഗലം വാർഡിൽ കുന്നിന്പുറം മേഖലയിലാണ് ഈ അവസ്ഥ.
കനത്ത മഴയും ജലമൊഴുക്കും  കാരണം എട്ടു മാസം മുൻപും ഇവിടെ ഇടിഞ്ഞിരുന്നു.ശേഷം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇപ്പോൾ അപകടകരമായ അവസ്ഥയിൽ ഇടിഞ്ഞത്. വീടുകളിൽ   ഉള്ളവർ മാറി താമസിക്കേണ്ട സാഹചര്യം ആണ്. ഇനി മഴയിൽ കൂടുതൽ ഇടിഞ്ഞാൽ   കുച്ചപ്പുറത്തു നിന്നും കുന്നിന്പുറം പോകുന്ന റോഡും ഇതോടെ ഒറ്റപ്പെടും ഇതിനൊപ്പം 20 ഓളം കുടുംബങ്ങളും ഒറ്റപ്പെടുന്ന അവസ്ഥയിലാകും.അഗ്നിരക്ഷ സേന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പാഞ്ചായത് ഇവിടെ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ന് ദേശിയ പത്രപ്രവർത്തന ദിനം.
Next post ജില്ലാ പഞ്ചായത്ത് അംഗംആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്തു