കനാലിലേക്ക് വീണ്ടും മണ്ണിടിഞ്ഞു പതിച്ചു.
എം എൽ എ ,സബ് കലക്റ്റർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
മാറനല്ലൂർ :
മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ മണ്ണടിക്കോണം കനലാലിൽ വീണ്ടും മണ്ണിടിഞ്ഞു വീണത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. കാട്ടാക്കടയെയും നെയ്യാറ്റിങ്കരയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം സ്ഥിതി ചെയ്യുന്ന കനാലിലാണ് മണ്ണിടിച്ചിൽ തുടർച്ചയാകുന്നത്. ആഴ്ചകൾക്ക് മുൻപ് കനാലിലെ ഹൈ കട്ടിങ് ഏരിയയിൽ നൂറടിയോളം പൊക്കത്തിൽ നിന്നും റോഡിൻറെ ഒരുവശത്തെ മണ്ണിടിഞ്ഞു കനാലിലേക്ക് പതിച്ചത്. ശേഷം മറ്റൊരു വശത്തെ മണ്ണും ഇത്തരത്തിൽ ഇടിഞ്ഞു പതിച്ചു. ഇതോടെ നെയ്യാറിൽ നിന്നും മണ്ണടി കൊണം ഭാഗത്തു കൂടെ മൂക്കംപാലമൂട് ഭാഗം വഴി തേമ്പാമുട്ടം ഭാഗത്തേക്കാണ് ഒഴുകുന്ന ജലത്തിന് തടസം നേരിട്ടു.കഴിഞ്ഞ ദിവസം പാലത്തിനു ഇപ്പുറം താഴ്ന്ന പ്രദേശത്തെ കാനാളിൽ നിന്നും ജലമൊഴുക്ക് റോഡിനു കുറുകെ കൃഷിടത്തിലേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു.മണ്ണടിക്കോണം പാപാകോട് ഏലായിലേക്ക് ഇ ജലമെല്ലാം ഒഴുകിയെത്തിയാൽ പ്രദേശത്തെ അറുപതിൽ അധികം കുടുംബങ്ങളെയും ഇവരുടെ ജീവിത മാർഗ്ഗമായി കൃഷിയെയും ബാധിക്കും. ഇ സാഹചര്യത്തിൽ ഇറിഗേഷൻ എസ്കേപ്പ് ഷട്ടർ തുടർന്ന് ഇവിടേക്കുള്ള ജലമൊഴുക്ക് നിയന്ത്രിച്ചു കിലോമീറ്ററുകൾക്കു അപ്പുറം കൃഷിടത്തിലേക്ക് ജലമൊഴുക്കിയാണ് ക്രമീകരിച്ചത്.
ഇതോടെ ജലമൊഴുക്കിന് ശമനം ഉണ്ടായെങ്കിലും ശനിയാഴ്ച രാത്രയോടെ സമീപ വീടിന്റെ മതിലും തകർത്തു റോഡുൾപ്പടെ താഴേക്ക് പതിച്ചു.ഇതോടെ പ്രദേശത്തുള്ള ഏഴോളം കുടുംബങ്ങൾക്ക് മറ്റു പുരയിടത്തിലൂടെ മാത്രമേ പുറത്തുകടക്കാൻ സാധിക്കു എന്ന സ്ഥിയിലായി. ഉച്ചയോടെ എം എൽ എ ഐ ബി സതീഷ്, സബ് കലക്റ്റർ,ഇറിഗേസ്ഗണ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അടിയന്തിര നടപടികൾക്ക് ശുപാർശ ചെയ്തു. മണ്ണിടിച്ചിൽ ഇനിയുണ്ടാകുമോ എന്നും എവിടെയാണ് അടുത്ത ഭാഗം ഇടിയുക എന്നതും ഇപ്പോൾ അറിയാൻ കഴിയാത്ത സാഹചര്യം ആണ്.എന്നാൽ ആശങ്കപ്പെടേണ്ട കാര്യം ഇല്ല എന്നു അധികൃതർ പറഞ്ഞു.ഇവിടെ പൈപ്പ് സംവിധാനം ഉപയോഗപ്പെടുത്തി ജലം ഒഴുക്കിന് സൗകര്യം ചെയ്യാനാണ് ആലോചനയുള്ളതു