കാട്ടാക്കടയിൽ തൊഴിൽ തർക്കം എസ് കെ ട്രേഡേഴ്സിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രതിഷേധവും പട്ടിണി സമരവും.
കാട്ടാക്കടയിൽ തൊഴിൽ തർക്കം എസ് കെ ട്രേഡേഴ്സിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രതിഷേധവും പട്ടിണി സമരവും.
കാട്ടാക്കട:
കാട്ടാക്കടയിൽ ഉദ്‌ഘാടനം ചെയ്ത എസ് കെ ട്രേഡേഴ്സിന് മുന്നിൽ തൊഴിൽ തർക്കവുമായി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പട്ടിണി സമരം തുടങ്ങി.അർഹതപെട്ട തൊഴിൽ സംരക്ഷിക്കുക,തൊഴിലാളികളെ കബളിപ്പിച്ചു നൽകിയ എ എൽ ഒ തൊഴിൽ കാർഡ് രദ് ചെയ്യുക തുടങ്ങി ആവശ്യങ്ങളാണ് സി ഐ റ്റി യു, ഐ എൻ റ്റി യു സി, ബിഎംഎസ്,എഐടിയുസി,യു റ്റി യു സി യൂണിയനുകൾ ഉയർത്തുന്നത്. നാലു വർഷം മുൻപ് സ്ഥാപനം തുടങ്ങാൻ പദ്ധതി ഇട്ട ഉടമ അനധികൃതമായി തൊഴിൽ കാർഡ് സംഘടിപ്പിക്കുകയും ഈ കർഡുപയോഗിച്ചു കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തനം എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.കൂടാതെ കയറ്റിറക്ക് തങ്ങൾക്ക് അവകാശപ്പെട്ട ജോലി എന്നും, ഇതു നിഷേധിച്ചാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും വാഹനങ്ങൾ ഉൾപ്പടെ തടഞ്ഞു വൻ പ്രക്ഷോഭം തന്നെ ഉണ്ടാക്കും എന്നും നേതാക്കൾ പറഞ്ഞു.
എന്നാൽ തൊഴിൽ നിഷേധം നടത്തിയിട്ടില്ല, ലേബർ നിയമ പ്രകാരം ആണ് പ്രവർത്തനം എന്നും കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് പ്രവർത്തനം എന്നും ഉടമ പറയുന്നു.ഒപ്പം പത്തുപേർക്ക് സ്ഥിരം ജോലി നൽകി തൊഴിലാളികളുടെ അവകാശത്തെ സംരക്ഷിക്കാനും നിയമാനുസൃത കൂലി നൽകാൻ ഒരുക്കമാണെന്നുമാണ് സ്ഥാപന ഉടമ സുദർശനൻ പറയുന്നത്.അട്ടികൂലി,നീക്കുകൂലി,അടുക്കു കൂലി എന്നിങ്ങനെയാണ് കൂലി ആവശ്യപ്പെടുന്നത് . അന്യായമായി ആവശ്യപ്പെടുന്ന തുകയോ ജോലി രീതികളോ അംഗീകരിക്കാൻ ആകില്ല എന്നും നൽകുന്ന പണിക്കുള്ള കൂലി നൽകാൻ ഒരുക്കമെന്നും ഇദ്ദേഹം പറയുന്നു.പണിച്ചെയാതെ കൂലി ഈടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സമരം അതിന്റെ പേരിലുള്ള പ്രതിഷേധം അംഗീകരിക്കാൻ ആകില്ല എന്നും അഞ്ചു കോടിയോളം വായ്‌പ്പാ എടുത്തു നടത്തുന്ന സ്ഥാപനം പൂട്ടേണ്ടി വന്നാലും പണി ചെയ്യാത്തവർക്ക് കൂലി ഇല്ലാ എന്ന നിലപാടിൽ ഉറച്ചു തന്നെ എന്നും ഉടമ സുദർശനൻ പറഞ്ഞു. കാട്ടാക്കട പ്രദേശത്തു അഞ്ഞൂറോളം തൊഴിലികളുടെ ആവശ്യം പ്രത്യക്ഷത്തിൽ ഉള്ളപ്പോൾ ആകെ അന്പത് പേരിൽ താഴെ ഉള്ളവർ എങ്ങനെയാണ് 500 ജോലിക്കാരുടെ ജോലി ഒരു ദിവസം ചെയ്യുന്നത് എന്നു മനസ്സിലാകുന്നില്ല എന്നും ഉടമ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ എത്തിയ തൊഴിലാളികളും നേതാക്കളും ഉടമയുടെ ചർച്ച നടത്തി ഇതു പോലീസ് എത്തി കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കിയിരുന്നു.ശേഷമാണ് തിങ്കളാഴ്ച്ച സ്ഥാപനത്തിന് പുറത്ത് പ്രതിഷേധവും പട്ടിണി സമരവും തുടങ്ങിയത്.
സംയുക്ത തൊഴിലാളി യൂണിയനുകൾ എസ് കെ ട്രേഡേഴ്‌സ് മുന്നിൽ നടത്തുന്ന സമരം സി ഐ റ്റി യു ജില്ല സെക്രട്ടറിയും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായ സുന്ദരം പിള്ള ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കാട്ടാക്കട രാമു,സി ഐടിയു സെക്രട്ടറി ബീജു, എ ഐ റ്റി യു സി സെക്രട്ടറി മിത്ര സുരേഷ്, എ ഐ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രബാബു, സി ഐ റ്റി യു കമ്മിറ്റി അംഗം ശ്രീകാന്ത്, കാട്ടാക്കട സുരേഷ്,ശ്രീകുമാർ,വാസു, കുട്ടപ്പൻ നായർ വിനോദ്‌കുമാർ,തുടങ്ങിയവർ നേതൃത്വം നൽകി. എംഎൽഎ മാരായ അഡ്വ.ഐ സതീഷ്,അഡ്വ.സ്റ്റീഫൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ,ബ്ലോക്ക് അംഗം എന്നിവർ ഉദ്‌ഘാടന സ്ഥലത്തേക്ക് പോകാനായി എത്തിയെങ്കിലും സമരക്കാർ കാര്യങ്ങൾ ധരിപ്പിച്ചതോടെ പിന്തിരിഞ്ഞു പോയി.തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളാണ് ആലോചിക്കുന്നത് എന്നു സമര സമിതി നേതാക്കൾ പറഞ്ഞു.