December 14, 2024

പ്ലസ്സ് ടൂ കുളത്തുമ്മൽ സ്‌കൂളിലെ ഒന്നാം സ്ഥാനം ഫർസാന ഫിർദൗസിനു

Share Now

കാട്ടാക്കട : ഇത്തവണ പ്ലസ് പരീക്ഷയിൽ കുളത്തുമ്മൽ ഹയർ സെക്കണ്ടറി സ്‌കൂളിലും മികച്ച വിജയമാണ് ഫലപ്രഖ്യാപനം വന്നപ്പോൾ ഉണ്ടായതു.അകെ പരീക്ഷ എഴുതിയവരിൽ കാട്ടാക്കട പാണ്ഡ്യാലയിൽ ഫാമിലിയിലെ പ്രവാസിയായ അലസമാൽ -സൈനബ ബീവി ദമ്പതികളുടെ മകൾ ഫർസാന ഫിർദൗസ് കോമേഴ്സിൽ 1196 / 1200 നേട്ടമാണ് കൈവരിച്ചത്. പ്ലസ് വൺ പരീക്ഷയിൽ ഉണ്ടായ നാലുമാർക്ക് കുറവാണ് മുഴുവൻ മാർക്ക് നേട്ടം കൈവിട്ടത്ത് എങ്കിലും പൊൻതിളക്കമാണ് ഈ വിജയത്തിന്.പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് നേട്ടത്തോടെയാണ് ഫർസാന പ്ലസ് വണ്ണിന് പ്രവേശനം നേടിയത്.

കുളത്തുമ്മൽ സ്കൂൾ 97.5ശമാനം വിജയംആണ് ഇക്കുറി നേടിയത്. എല്ലാ വിഷയങ്ങൾക്കും 33 കുട്ടികൾക്ക് എ പ്ലസ് ലഭിച്ചു.സയൻസ് വിഷയത്തിൽ 131പേർ പരീക്ഷയെഴുതിയതിൽ 130പേരും വിജയിച്ചു.കൊമേഴ്സിൽ 63 പേർ പരീക്ഷയെഴുതിയതിൽ 59പേരും വിജയിച്ചു.ഫർസാന ഉൾപ്പടെ കൊമേഴ്സിൽ അഞ്ച് പേർക്കാണ് എ പ്ലസ് ലഭിച്ചത്.ഒൻപതാംക്ലാസുകാരിയായ ഫർഹാന ഫിർദൗസ്,അഞ്ചാം ക്ലാസുകാരിയായ ജുവൈരിയ ഫിർദൗസ് ,എൽ കെ ജി വിദ്യാർത്ഥിയായ മുഹമ്മദ് എന്നിവരാണ് ഫർസാനയുടെ സഹോദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസിനെ ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം
Next post മൂന്നു പതിറ്റാണ്ട് കുഞ്ഞുങ്ങളുടെ കൂട്ടുകാരിയായിരുന്ന സിസ്റ്റർ ഇനി ഓർമ്മകളിൽ