December 9, 2024

കണികാണാൻ കെഎസ്ആർടിസി ജീവനക്കാരുടെ കയ്യിൽ നയാ പൈസയില.

Share Now

കണികാണാൻ കെഎസ്ആർടിസി ജീവനക്കാരുടെ കയ്യിൽ നയാ പൈസയില.അനിശ്ചിതകാല റിലെ സമരം തുടങ്ങി

മാസം പകുതിയോട് അടുത്തിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകാതെ  മാനേജ്‌മെന്റ്. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല എന്നതാണ് കാരണം എങ്കിലും  മുൻകാലങ്ങളിൽ നാലാം തീയതിക്ക് മുൻപ് ലഭിച്ചിരുന്ന ശമ്പളം എട്ടാം തീയതി ആയാലും.ലഭിക്കില്ല എന്നതാണ് സ്ഥിതി ഈ വിഷുവിന് കണിവക്കാൻ അവശ്യസാധനങ്ങൾ വങ്ങണമെങ്കിൽ കടം പറയേണ്ട സാഹചര്യമാണ്. സഹകരണ ബാങ്ക് ദേശസാൽകൃത ബാങ്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒക്കെ അടവ് മുടങ്ങി. ഇനി പലിശയും പിഴ പലിശയും ബൗൻസും എന്നുള്ള നൂലാമലകളിൽ ഉണ്ടാകയുന്ന ബാധ്യത വേറെയും.അസുഖങ്ങൾ ഉള്ളവരും വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നവരും കുട്ടികളുടെ ചികിത്സ പ്രശ്നങ്ങൾ നേരിടുന്നവരും ഒക്കെ ഇക്കൂട്ടത്തിൽ ഉണ്ട്.പലചരക്ക് കടയിലും പാൽക്കാരൻ ഉൾപ്പടെയുള്ളവർക്കും കഴിഞ്ഞ മാസത്തെ പറ്റു തുക തീർക്കാതെ ഈ ഈ മാസം കൂടെ കടം പറയാൻ കഴിയാത്ത സാഹചര്യം ആണ്.ദൈനദിന പ്രശ്‌നങ്ങൾ പെരുകിയതോടെയാണ് ജീവനക്കാർ   തങ്ങളുടെ ദുരിതം മാനേജ്‌മെന്ററിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പ്രതിഷേധമറിയിച്ചു സത്യാഗ്രഹം തുടങ്ങിയത്.ജീവനക്കാർക്ക് കൃത്യമായ ശമ്പളം അഞ്ചാം തീയതിക്കുള്ളിൽ  ലഭിക്കാത്ത സാഹചര്യത്തിൽ രാപ്പകൽ സമരം നടക്കുകയും ഒടുവിൽ  കൃത്യത വരുത്താം എന്ന ഉറപ്പോടെ സമരം  ഒത്തുതീർപ്പ് ആക്കുകയും ചെയ്തു എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചത് ആണ് ഇപ്പോഴത്തെ സമരത്തിനും കാരണം.അതേ സമയം സ്ഥിതി തുടർന്നാൽകെഎസ്ആര്‍ടിസിയില്‍ സിഐടിയുസി – എഐടിയുസി സംഘടനകള്‍ ഈ മാസം 28-ന് സൂചനാ പണിമുടക്കാണ് നടത്തുക. ഡ്യൂട്ടി ബഹിഷ്കരിച്ച്  അനിശ്ചിതകാല സമരമെന്നാണ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
 കെഎസ്ആർടിസിയുടെ പക്കലുള്ള തുക  ശമ്പളം നൽകാൻ തികയില്ലെന്നതിനാൽ  കൂടുതൽ സഹായം വേണമെന്ന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെടുമെന്നു മാനേജ്‌മെന്റ് പറയുന്നു. എന്നാൽ പെൻഷൻ ബാധ്യതയടക്കം ഈ മാസം ഇതിനകം 230 കോടി അനുവദിച്ചെന്നും കൂടുതൽ തുക ഉടൻ നൽകാനാകില്ലെന്നുമാണ് സർക്കാർ നിലപാട്. 
  സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരത്തിൽ കാട്ടാക്കടയിൽ കെ എസ് ആർ റ്റി ഈ എ  സിഐടിയു യൂണിറ്റ് സെക്രട്ടറി  എൻ അനിൽകുമാർ  റിലെ നിരാഹാരം ആരംഭിച്ചു. കെ ആർ ലോറൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിഐടിയു ഏര്യാ സെക്രട്ടറി എൻ. വിജയകുമാർ രക്തഹാരം അണിയിച്ചു സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തും : മന്ത്രി ജി.ആർ അനിൽ
Next post വിഷുകണിക്കായി കണ്ണന്മാർ ഒരുങ്ങി.