നിറയെ യാത്രക്കാരുമായി പോയ ബസ് വീൽ ഡ്രം പൊട്ടി വഴിയിലായി.
വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കാട്ടാക്കട:
കെ എസ് ആർ റ്റി സി ബസ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓടിക്കൊണ്ടിരുന്ന ബസ് കാട്ടാക്കട തിരുവനന്തപുരം റോഡിൽ കൊടും വളവു കഴിഞ്ഞു സ്വകാര്യ ബാറിന് സമീപം പൊടുന്നനെ നിൽക്കുകയായിരുന്നു.
കാട്ടാക്കട ഡിപ്പോയിലെ ആർ പി സി 365 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് നടത്തുമ്പോൾ നൂറോളം യാത്രക്കാർ ആണുണ്ടായിരുന്നത്.
തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ആയിരുന്നു ബസിന്റെ വലതു വശത്തെ വീൽ ഡ്രം പൊട്ടി മാറിയായതായി കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ഒന്പതോടെ ആയിരുന്നു സംഭവം.രാവിലെ ബസ് പുറപ്പെടുന്നതിനു മുൻപും ബ്രെക്ക് തകരാർ ഉണ്ടെന്നു കണ്ട ഡ്രൈവർ കാട്ടാക്കട ഗ്യാരേജിൽ കയറ്റി പരിശോധന നടത്തിച്ചപ്പോഴും ബ്രെക്ക് അഡ്ജസ്റ്റ് ചെയ്തു യാത്ര അയക്കുകയായിരുന്നു. ഈ ബസാണ് വഴിയിലായത്.കൊടും വളവുകളും കയറ്റിറക്കങ്ങളും ഉള്ള റോഡിൽ വളവിലോ കയറ്റിറക്കം ഉള്ളയിടങ്ങളിലോ വച്ചാണ് ഡ്രം ഇത്തരത്തിൽ പൊട്ടി മാറി ബസ് നിന്നിരുന്നത് എങ്കിൽ വൻ അപകടം ഉണ്ടായേനെ. പിന്നാലെ വരുന്ന വാഹനങ്ങൾ ബസിൽ ഇടിച്ചോ, ബസ് തന്നെ മറിഞ്ഞോ അപകടം സംഭവിക്കാം.
ബ്രെക്ക് തകരാർ വിശദമായി പരിശോധിക്കാതെ ദിവസങ്ങളായി ഇത്തരത്തിൽ അഡ്ജസ്റ്റ് ചെയ്തു ഈ ബസിനെ അയക്കുകയായിരുന്നു എന്നാണ് വിവരം. ബസ് ഈ സമയം വേഗത കുറവായതും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.തുടർന്നു ബസ് ഡിപ്പോയിലെത്തിച്ചു പ്രശ്നം പരിഹരിച്ചു വീണ്ടും സർവീസ് നടത്തി.
ത്രെഡ് തീരെയില്ലാത്ത ടയറുകൾ ഉൾപ്പടെ
മതിയായ ഫിട്നെസ്സ് ഇല്ലാത്ത നിരവതി ബസുകൾ ഇപ്പോഴും കെ എസ് ആർ റ്റി സി സർവീസിന് ഉപയോഗിക്കുന്നുണ്ട്.