January 15, 2025

ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും ഇടിച്ച് അപകടം. യുവാവിന് ഗുരുതര പരിക്ക്.

Share Now

നെടുമങ്ങാട്: നെടുമങ്ങാട് കച്ചേരി നടയിൽ ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും തമ്മിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ കോവളം വാഴമുട്ടം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. വലതു തുടയെല്ലും കൈക്കും ആണ് പരിക്ക്. വൈകുന്നേരം നാലു മണിയോടെ ആണ് അപകടം. ഓടി കൂടിയ നാട്ടുകാരും പോലീസും ചേർന്നു ആംബുലൻസിൽ ഇയാളെ നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി. അശ്രദ്ധമായി എത്തിയതാണ് അപകട കാരണം എന്ന് ദൃക്‌സാക്ഷിക്ക്ൾ പറയുന്നു. ബൈക്ക് ബസിനു അടിയിലേക്ക് ഇടിച്ചു കയറി.പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം യുവാവിനെ നെടുമങ്ങാട് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആമച്ചൽ ആശുപത്രിക്ക് 96.4% നാഷണല്‍ ക്വാളിറ്റി അഷ്വറസന്‍സ് സ്റ്റാന്റേര്‍ഡ്
Next post കാൽനടയാത്ര പോലും ദുസ്സഹമായി റോഡിൽ വാഴ നാട്ടു പ്രതിഷേധം