January 19, 2025

കെ എസ് ആർ ആർ ഡി എ കാട്ടാക്കട താലൂക്ക് സമ്മേളനം

Share Now

കെ എസ് ആർ ആർ ഡി എ കാട്ടാക്കട താലൂക്ക് സമ്മേളനം അഡ്വക്കേറ്റ് സുരേന്ദ്രൻ നഗറിൽ (കാളിദാസ് മൾട്ടിപ്ലക്‌സ് തൂങ്ങാം പാറ) ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.കാട്ടാക്കട താലൂക് പ്രസിഡണ്ട് കണ്ടല ബാലചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീകാര്യം നടേശൻ മുഖ്യപ്രഭാഷണം നടത്തി അശാസ്ത്രീയമായ പരിഷ്ക്കരണം അവസാനിപ്പിക്കുക,റേഷൻ വ്യാപാരികൾക്കും സെയിൽസ് മാനും പ്രതിമാസ വേതനം നിശ്ചയിക്കുക, കടവാടക കറണ്ട് ചാർജ്ജ് എന്നിവ വകുപ്പിൽ നിന്നും നൽകുക തുടങ്ങിയവ യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.ബാബുചന്ദ്രനാഥ്,തലയിൽ മധു,വിദ്യാധരൻ,കടമ്പറ മോഹനൻ ,മോഹനചന്ദ്രൻ,ജോൺ,തിരുപുറം ശ്രീകുമാർ,മംഗലത്തുകോണം മോഹനൻ,ശശിധരൻ നായർ. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരവധികേസിലെ പ്രതി മരപ്പട്ടിയെ കറിവച്ചു തിന്നതിനു പിടിയിലായി.
Next post ഏഴാം കടലിനപ്പുറത്തെ അദ്ഭുത കഥ-ബിയോൺ ദി സെവൻ സീസ്.