March 17, 2025

വൈദ്യുതി മസ്ദൂർ സംഘ് പ്രതിഷേധ ധർണ നടത്തി

Share Now

കാട്ടാക്കട

വെെദ്യുതിഭവനു മുന്നിൽ വൈദ്യുതി മസ്ദൂർ സംഘ് പ്രതിഷേധ ധർണ നടത്തി. നിർത്തിവച്ച പ്രമോഷൻ നടപടികൾ പുനരാരംഭിക്കുക, ഫീൽഡ് ജീവനക്കാരുടെ തസ്തിക വെട്ടിക്കുറക്കൽ നിർത്തലാക്കുക തുടങ്ങിയ ആവശൃങ്ങളുന്നയിച്ചായിരുന്നു സമരം.

കാട്ടാക്കട ഡിവിഷന് കീഴിൽ സംഘടിപ്പിച്ച ധർണ്ണയിൽ കാട്ടാക്കട രാജശേഖരൻ അദ്ധൃക്ഷനായി. കെവിഎംഎസ് ചുമതലയുള്ള ബിഎംഎസ് പ്രഭാരി ശ്രീകുമാർ ധർണ്ണ ഉൽഘാടനം ചെയ്തു. കാട്ടാക്കട മേഖലാ സെക്രട്ടറി മോഹനൻ, തിരുവനന്തപുരം ജില്ലാ വെെസ് പ്രസിഡന്റ് മണികണ്ഠൻ, സുധീർ സാരസ്യ, വെള്ളനാട് സജി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രസവശേഷം യുവതിയുടെ മരണം ആശുപത്രി അധികൃതരുടെ വീഴചയെന്നു ബന്ധുക്കൾ
Next post “ശ്രീ രക്ഷ” കപ്പയിനം കർഷകരിലേക്ക്