
10 ലക്ഷം രൂപ കെ എസ് ഇ ബി ധനസഹായം മന്ത്രി.കെ കൃഷ്ണൻകുട്ടി കൈമാറി.
പേയാട്:
പെയിറ്റിംഗ് ജോലിക്കിടെ മലയിൻകീഴ് കോളച്ചിറയിൽ 11കെവി ലയിനിലേക്ക് വഴുതി വീണു വൈദ്യതാഘാതമേറ്റ് വലതു കൈ പൂർണ്ണമായി നഷ്ടപ്പെട്ട പേയാട് , ചെറുകോട് , ചെറ്റടിത്തലക്കൽ വീട്ടിൽ അനിൽകുമാറിന് വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി കെ എസ് ഈ ബിയുടെ പത്തു ലക്ഷം ധനസഹായം നൽകി.കുടുംബത്തിന്റെ പ്രത്യേക പശ്ചാത്തലം പരിഗണിച്ചാണ് ഇത്തരത്തിൽ ധനസഹായം നൽകാൻ ബോർഡ് തീരുമാനിച്ചതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൂടാതെ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നൽകണമെന്നും മന്ത്രി പറഞ്ഞു.
അനിൽകുമാറും ബധിരയും മൂകയുമായ ഭാര്യയും, വിദ്യാർത്ഥിനികളായ രണ്ട് പെണ്മകളുമുൾപ്പെടുന്ന നിർധന കുടുംബമാണ് . ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് അനില്കുമാറിന് 2 ലക്ഷവും മക്കൾക്ക് 4 ലക്ഷം വീതവും ധനസഹായം നൽകുവാൻ കെ എസ് ഇ ബി തീരുമാനിച്ചത്. ധനസഹായം അനിൽകുമാറിന്റെ വസതിയിൽ എത്തിയാണ് മന്ത്രി നൽകിയത്. കാട്ടാക്കട എം എൽ എ ഐ ബി സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ഷാജി കെ എസ് ഈ ബി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ആണ് തുക കൈമാറിയത് .
One thought on “10 ലക്ഷം രൂപ കെ എസ് ഇ ബി ധനസഹായം മന്ത്രി.കെ കൃഷ്ണൻകുട്ടി കൈമാറി.”
Leave a Reply
More Stories
ആശമാരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; ആരോഗ്യമന്ത്രി വീണ ജോർജ്
ആശാവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു ആരോഗ്യമന്ത്രി....
പ്രസവ രക്തം പോലും തുടയ്ക്കാതെ നവജാതശിശുവിനെ മലപ്പുറത്തുനിന്ന് പെരുമ്പാവൂർ വരെ എത്തിച്ചു; അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്, റിപ്പോർട്ട് കിട്ടിയ ശേഷം വീട്ടിലെ പ്രസവത്തിൽ തുടർ നടപടി
മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു...
കേരളത്തിൽ സഭക്ക് മേലുള്ള ബിജെപിയുടെ നിയന്ത്രണം ഇല്ലാതാക്കുക; സിപിഎം ജനറൽ സെക്രട്ടറി മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബിക്ക് മുന്നിലുള്ളത് പ്രധാന ദൗത്യം
ഞായറാഴ്ച സിപിഎം ജനറൽ സെക്രട്ടറിയായി നിയമിതയായ മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബി, പാർട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ ക്രിസ്ത്യാനിയാണ്. സ്വന്തം സംസ്ഥാനമായ കേരളത്തിൽ ബിജെപിയുടെ പുരോഗതി...
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ജനമനസിൽ എന്നും ഈ സഖാവ് നിറഞ്ഞ് നിൽക്കും’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ
കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. പി ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും, ജയരാജൻ എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നുമാണ് ഫ്ലക്സ്...
വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാട്, കേസ് പാർട്ടി നേതാവിന്റെ മകളായതുകൊണ്ട്: എം എ ബേബി
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അനുകൂല നിലപാടുമായി വീണ്ടും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം പാർട്ടി നേതാവിൻ്റെ മകളായതുകൊണ്ട് ഉണ്ടായ കേസാണിതെന്ന്...
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്; മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന്...
One thing is that often one of the most frequent incentives for applying your credit cards is a cash-back or even rebate provision. Generally, you’re going to get 1-5 back on various expenses. Depending on the credit card, you may get 1 back again on most buying, and 5 in return on purchases made at convenience stores, gas stations, grocery stores and also ‘member merchants’.