December 12, 2024

കെപിപിഎ സ്നേഹ കൂട്ടായ്മയിൽ  നൂറാം ജന്മദിനം  ആഘോഷിച്ച മുതിർന്ന അംഗത്തിന്  മധുരവും പൊന്നാടയും നൽകി ആദരിച്ചു.

Share Now

കാട്ടാക്കട

കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സ്നേഹ കൂട്ടായ്മയും ആദരിക്കലും സംഘടിപ്പിച്ചു.കൂട്ടായ്മയിലെ നൂറാം ജന്മദിനം ആഘോഷിക്കുന്ന അംഗത്തിന് ആദരവ് നൽകിയാണ് ഈ വർഷം അസോസിയേഷൻ സ്നേഹ കൂട്ടായ്മക്ക് തുടക്കമായി .കാട്ടാക്കട എസ് എൻ നഗർ ഗുരുമന്ദിരം ഹാളിൽ ചേർന്ന യോഗം പദ്മശ്രീ  ഡോ ജെ ഹരീന്ദ്രൻ നായർ

ഉദ്ഘാടനം ചെയ്തു.ശേഷം  100 വയസ്  പൂർത്തിയാക്കിയ തിരുവിതാംകൂർ സ്റ്റേറ്റ് പോലീസ്  സേനയിൽ അംഗമായി സേവനമനുഷ്ഠിച്ച പെയാട് സ്വദേശി അപ്പുകുട്ടൻ നായർക്ക് മധുരം നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു 

 അസോസിയേഷൻ്റെ  കാട്ടാക്കട താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകുട്ടി സതീഷ്,വാർഡ് അംഗം വി ബിന്ദു,കെ രാജൻ, അനിൽതമ്പി,ബാബുരാജ്,ബദറുദ്ദീൻ, കെപിപിഎ കാട്ടാക്കട താലൂക്ക് കമ്മിറ്റി പ്രസഡൻ്റ്  കെ മോഹനൻ, സെക്രട്ടറി വി മോഹനൻ, തച്ചൻങ്കോട് വിജയൻ,ആര് എൽ ദിലീപ്, ജയചന്ദ്രൻ ചോലയിൽ തുടങ്ങി താലൂക്ക്,ജില്ലാ സംസ്ഥാന നേതാക്കളും സന്നിഹതരായിരുന്നു.ചടങ്ങിൽ എംബിബിഎസ് – ബിഡിഎസ്സ്  വിജയം നേടിയവരെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടില്ലാത്ത  ഇരുന്നൂറോളം പേർക്ക് വീട് ലഭ്യമാക്കിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  സ്വന്തം വീട് കൈവിട്ടു പോകുന്ന സ്ഥിതിയിൽ 
Next post കുരുന്നുകൾക്ക് കരുതലായി എക്സൈസ് സംഘം