March 27, 2025

കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി ഷിഹാബുദ്ദീന്‍ കാര്യയത്തിനേയും സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും നിയമിച്ചു

Share Now

തിരുവനന്തപുരം: കെപിസിസി ന്യൂനപക്ഷ വിഭാഗം (മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്) ചെയര്‍മാനായി അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്തിനെയും കെപിസിസി സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയായ ഷിഹാബുദ്ദീന്‍ കാര്യയത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. കെഎസ് യു സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം, ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡ്വക്കറ്റ് ഹൗസിങ്ങ് സൊസൈറ്റി പ്രസിഡന്റ്, അഭിഭാഷകരുടെ ജീവ കാരുണ്യ സംഘടനയായ ലീഗല്‍ ലൈഫ് ഓര്‍ഗനെസേഷന്റെ ചെയര്‍മാന്‍ കൂടിയാണ് ഷിഹാബുദ്ദീന്‍ കാര്യയത്ത്.

കാസര്‍ഗോഡ് നിലേശ്വരം സ്വദേശിയായ രമേശന്‍ കരുവാച്ചേരി കേരള പ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കാസര്‍ഗോഡ് ജില്ലാ ചെയര്‍മാനയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

One thought on “കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി ഷിഹാബുദ്ദീന്‍ കാര്യയത്തിനേയും സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും നിയമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ആദരിച്ചു
Next post സിനിമാ മേഖലയലില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്