പോലീസിനെ ഉപയോഗിച്ച് സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ അനുവധിക്കില്ല: ഉമ്മൻ ചാണ്ടി
കോട്ടയം: വെറും 2 മണിക്കൂർ ലാഭത്തിനു വേണ്ടി ഒന്നര ലക്ഷം കോടി രൂപ മുതൽ മുടക്കി 1383 ഹെക്ടർ സ്ഥലം ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുവാനുള്ള എൽഡിഎഫ് സർക്കാരിന്റെ വ്യാമോഹം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
വികസനത്തിന്റെ പേരിൽ സാമ്പത്തിക നേട്ടം ഉദ്ദേശിച്ച് പാരസ്തിക പഠനം പോലും നടത്താതെയും , കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗികാരം ഇല്ലാത്ത അപ്രയോഗിക പദ്ധതി ഉപേക്ഷിക്കുന്നതു വരെ യുഡിഎഫ് ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യുഡിഎഫ് വിഭാവന ചെയ്ത നെടുമ്പാശേരി വിമാനത്താവള പദ്ധതിയും , എക്സ്പ്രസ് ഹൈവേയും ഉൾപ്പടെ എതിർക്കുകയും, കമ്പ്യൂട്ടർ വൽക്കരണത്തിനതിരെ കമ്പ്യൂട്ടർ തല്ലി കർക്കുകയും ചെയ്ത സിപിഎം ആണ് വികസന വിരോധികളെന്നും ഉമ്മൻ ചാണ്ടി കുറ്റുപ്പെടുത്തി.
യുഡിഎഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ബലം പ്രയോഗിച്ച് മരണ റെയിലിന് കല്ലിടാൻ വന്നാൽ യുഡിഎഫ് മനുഷ്യ തീവണ്ടിയായി മാറിക്കൊണ്ട് തടയുമെന്ന് സമര പ്രഖ്യാപനം നടത്തി കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുന്നറിയിപ്പ് നൽകി.
മാണി സി. കാപ്പൻ എംഎൽഎ , പി.സി.തോമസ്, കെ സി. ജോസഫ് , ജോയി എബ്രാഹം, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, ഇ.ജെ. ആഗസ്തി , പി.എ.സലിം, ടോമി കല്ലാനി, അസീസ് ബഡായി, ബിൻ സി സെബാസ്റ്റ്യൻ,കുഞ്ഞ് ഇല്ലമ്പള്ളി, ജോഷി ഫീലിപ്പ്, പി.ആർ. സോന, സാജു എം.ഫിലിപ്പ്, മുണ്ടക്കയം സോമൻ, കെ.വി. ഭാസി, മധൻലാൽ, കെ.റ്റി. ജോസഫ്, പി.എസ്.ജയിംസ്,ഫിലിപ്പ് ജോസഫ്, ജി. ഗോപകുമാർ ,റഫിക്ക് മണിമല, രാധ വി.നായർ , ശോഭാ സലിമോൻ, സുധാ കുര്യൻ, വി.ജെ.ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ബാബു കുട്ടൻ ചിറ,പ്രിൻസ് ലൂക്കോസ്, മാഞ്ഞൂർ മോഹൻ കുമാർ , ജയിസൺ ജോസഫ് , തോമസ് ഉഴുന്നാലിൽ, പ്രസാദ് ഉരുളി കുന്നം, ചക്കോച്ചൻ മണ്ണനാൽ , എം.ജി ശശിധരൻ , തോമസ് കല്ലാൻ , ജോസ് ജയിംസ്,പ്രമോദ് ഒറ്റക്കണ്ടം,നന്തിയോട് ബഷീർ, ജേക്കബ് കുര്യക്കോസ്, പി.എൻ നൗഷാദ്,ഷിൻസ് പീറ്റർ, സിബി കൊല്ലാട്, മോഹൻ കെ.നായർ , കുര്യൻ പി.കുര്യൻ, റ്റി.സി.റോയി , എസ്.രാജീവ്, മാത്തച്ചൻ താമരശ്ശേരി, അനിൽകുമാർ , സാബു മാത്യു, ബാബു കെ. കോര,സതീഷ് ചൊള്ളാനി , സി.വി.തോമസുകുട്ടി, എ. സി ബേബിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.