January 16, 2025

വിത്തും പുസ്തകവുമായി കുട്ടി കർഷകർ

Share Now

കോട്ടൂർ: കുട്ടിക്കാലം മുതലേ കൃഷിരീതികൾ അടുത്തറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനുമായി “വിത്തും പുസ്തകവും””എന്ന നൂതനമായ കൃഷിപാഠം പരിപാടിക്ക്‌ കോട്ടൂരിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബാലവേദി അംഗങ്ങളുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്നും മികച്ച തോട്ടങ്ങൾക്കു സമ്മാനം നൽകുമെന്നും ഡയറക്റ്റർ ഡോ ജയകുമാർ പറഞ്ഞു.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുറ്റിച്ചൽ കൃഷിഭവന്റെ സഹകരണത്തോടെ കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല, ബാലവേദി കുട്ടികൾക്കായി പച്ചക്കറി വിത്തുകൾളുടെ വിതരണം നടത്തി. ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ച പരിപാടി കുറ്റിച്ചൽ കൃഷിഭവനിലെ ഹഫീസിന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ സുമേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ .പച്ചക്കറി കൃഷി രീതിയെ പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു..

ബാലവേദി അംഗം വിശാൽ കൃഷ്ണന്റെ കൃഷിപ്പാട്ടോടെ ആരംഭിച്ച പ്രസ്തുത പരിപാടിയിൽ വച്ച് എല്ലാ കുട്ടികൾക്കും സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. നമസ്തേ-ഗീതാഞ്ജലി ഓൺലൈൻ പഠന കേന്ദ്രത്തിലെ അധ്യാപകരായ ഐശ്വര്യ, അഞ്ജന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശനം
Next post തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ എം എൽ എ