കേരള പോലീസിന് സംസ്ഥാന ഗുസ്തി, പെഞ്ചാക്ക് സില്ലറ്റ് മത്സരങ്ങളില്‍ സ്വര്‍ണ്ണം
സംസ്ഥാന സീനിയര്‍ ഗുസ്തി മത്സരം, സംസ്ഥാന പെഞ്ചാക്ക് സില്ലറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ വിജയികളായ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിനന്ദിച്ചു.
സീനിയര്‍ ഗുസ്തി മത്സരത്തില്‍ അഞ്ച് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരള പോലീസ് ടീം നേടിയത്. അബ്ദുള്‍ റഷീദ്, ജിതിന് കുമാര്‍, ജയദേവന്, അശ്വിന് പി.സി, അരുണ്‍.ബി ഗുപ്ത എന്നിവര്‍ സ്വര്‍ണ്ണമെഡലും ഷിബു.കെ.എസ്, അരുണ്‍.റ്റി.റ്റി എന്നിവര്‍ വെള്ളിമെഡലും നേടി. 86 കിലോഗ്രാം വിഭാഗത്തില്‍ ജിതിന് കുമാറിനുതന്നെ വെങ്കലമെഡലും ലഭിച്ചു.
പെഞ്ചാക്ക് സില്ലറ്റ് മത്സരത്തില്‍ നോബിള്‍ തോമസ്, ബൈജു.ആര്.എല്‍, സുജിത്ത് എന്നിവര്‍ സ്വര്‍ണ്ണമെഡലും ഗോപന്, ഹരികൃഷ്ണന് എന്നിവര്‍ വെള്ളിമെഡലും നേടി
ഇന്തൊനേഷ്യന്‍ കായിക ഇനമാണ് പെഞ്ചാക്ക് സില്ലറ്റ്. ഷാജ്.എസ്.കെ, ജുവാന്‍ സിറില്‍ എന്നിവരായിരുന്നു പരിശീലകര്‍.
വിജയികളും പരിശീലകരും പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ സന്ദര്‍ശിച്ചു. സെന്‍ട്രല്‍ സ്പോർട്സ് പോലീസ് ഓഫീസര്‍ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാമും ചടങ്ങില്‍ സംബന്ധിച്ചു.
More Stories
‘എല്‍ഡിഎഫില്‍ സംതൃപ്തര്‍, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി
കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും...
തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി; ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ മാറ്റി, പാർട്ടി വിടുന്നുവെന്ന് മധു
സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും സിപിഎമ്മിൽ പൊട്ടിത്തെറി. തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറിയുണ്ടായി. മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശേരിക്ക് പകരം എം. ജലീലിനെ പുതിയ ഏരിയ...
സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടണം, കത്ത് നൽകി വി ഡി സതീശൻ
സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിച്ച സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി വി ഡി സതീശൻ. കുറ്റക്കാരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്നാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കും...
സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റി ആളെ വിടുന്നു; പോസ്റ്റ് മോഡേണ്‍ എന്ന പേരിൽ പ്രത്യേക പരിശീലനം: ഇ.പി ജയരാജൻ
കമ്യൂണിസ്റ്റുപാർട്ടികളെ അമേരിക്കൻ യൂണിവേഴ്സിറ്റി ആളെ വിടുന്നുവെന്ന് ഇ.പി ജയരാജൻ. ഈ സംഘത്തിന് അമേരിക്കൻ സർവകലാശാലയിൽ പോസ്റ്റ് മോഡേണ്‍ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകുന്നുവെന്നും ഇപി ജയരാജൻ...
‘തെറ്റായ പ്രവണതകൾ സിപിഎം സംരക്ഷിക്കില്ല’; ഏറ്റവും പ്രധാനപ്പെട്ട കരുത്ത് വിമർശനവും സ്വയം വിമർശനങ്ങളുമെന്ന് എം വി ഗോവിന്ദൻ
പാർട്ടിയുടെ മുന്നോട്ടുള്ള യാത്രകളിൽ പാർട്ടി സംഘടാപരമായ ഏറ്റവും പ്രധാനപ്പെട്ട കരുത്ത് വിമർശനവും സ്വയം വിമർശനങ്ങളുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയിൽ ജീർണതകൾ പല...
ഫിൻജാൽ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്
ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു....