January 17, 2025

ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാ‍ർ;സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച്

Share Now


തിരുവനന്തപുരം :
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാ‍ർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.

ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറുകയായിരുന്നു. പിന്നാലെ ‍ചീഫ് സെക്രട്ടറിയും ഉത്തരവിറക്കി .

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ സാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തിൽ സ‍ർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഇന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. കേരള സർവ്വീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പേയാട് ജൻഔഷധി മെഡിക്കൽ സ്റ്റോർ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു
Next post കെഎൽസിഎ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആവേശജ്വലമായ തുടക്കം