January 16, 2025

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം വ്യാഴാഴ്ച

Share Now

കെ.ഇ.ഡബ്ല്യു.എസ്.എ (കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ) ന്റെ
പത്തനംതിട്ട ജില്ലയിൽ വച്ചു നടക്കുന്ന 34-ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനം 2021 നവംബർ 25 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കെ.എസ്.ടി എംപ്ലോയീസ് യൂണിയൻ ഹാൾ (ടി.വി.സ്മാരകം), തമ്പാനൂരിൽ വെച്ച് പ്രതിനിധി സമ്മേളനം, എക്സിബിഷൻ എന്നിവയോടെ നടത്തുന്നു.
കെ.ഇ.ഡബ്ല്യു.എസ്.എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.സുധീർകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്റണി രാജു ഉത്ഘാടനം നിർവഹിക്കുന്നു. ചടങ്ങിൽ കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന പ്രസിഡന്റ് സി.റ്റി.ലാൻസൺ, സംസ്ഥാന ജനറൽ സെക്രട്ടറി എം.മുജീബ് റഹ്മാൻ, തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ, സംസ്ഥാന വൈസ്പ്രസിഡന്റ് ബി.ശ്രീകുമാർ, സംസ്ഥാന അസി.സെക്രട്ടറി വി.ഗോപകുമാരൻ നായർ, ജില്ലാസെക്രട്ടറി എം.രാജ്മോഹൻ, സംസ്ഥാന ക്ഷേമ
ഫണ്ട് അംഗം ബി.ഗോപകുമാരൻ നായർ തുടങ്ങി ജില്ലാ ഭാരവാഹികളായ ആർ.അനിൽകുമാർ, വി.ആർ.ശ്രീകുമാരൻ നായർ, കെ.സി.ജയൻ, സി.എസ്.വിജയകുമാർ, ആർ.ജയദേവ്, സി.രവീന്ദ്രൻ നായർ, എസ്.എസ്.ശ്രീകുമാർ, ബി.വി.സുകേഷ്, തുടങ്ങി മുൻ സംസ്ഥാന ജില്ലാഭാരവാഹികൾ അഭിസംബോധന ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാജ്യത്ത് തണ്ടപ്പേരുമായി ആധാറിനെ ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നു മന്ത്രി കെ. രാജന്‍
Next post അനുപമ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് കൊല്ലത്ത് നടത്തിയ പ്രതികരണം