കേരള കൊണ്ഗ്രെസ്സ് പിറന്നപോലെ മരിക്കും എന്ന് പറഞ്ഞവരുടെ പാർട്ടി ഇന്ന് മെലിഞ്ഞു ഇല്ലാതാകുന്നു .പ്രമോദ് നാരായണൻ എം എൽ എ
ആര്യനാട്:കെ എം മാണിയുടെ കേരള കോൺഗ്രസ് പിറന്നത് പോലെ മരിക്കും എന്ന് പറഞ്ഞവരുടെ പാർട്ടിയായ കോൺഗ്രസ് ഇന്ന് രാജ്യത്ത് മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാകുന്നു.എന്നാൽ കേരളം കോൺഗ്രസ്സ് എം സൂര്യ തേജസായി ഇന്നും നിൽക്കുന്നു എന്നും പ്രമോദ് നാരായണൻ എം എൽ എ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ അഭിവാജ്യ ഘടകമാണ് കേരള കൊണ്ഗ്രെസ്സ് എം \ എന്നും പ്രമോദ് നാരായണൻ ആര്യനാട് പറഞ്ഞു .അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും വിവധ പാർട്ടികളിൽ നിന്നും രാജിവച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ കേരളാ കോൺഗ്രസ്(എം)ൽ അംഗത്വം എടുക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കുളക്കോട്,ഈഞ്ചപുരി രാജേന്ദ്രൻ മു, ഇ രാധാകൃഷ്ണൻ,പൊടിയൻകുട്ടി, മണ്ഡലത്തിലെ കെട്ടിടനിർമ്മാണ യൂണിയൻ തൊഴിലാളികൾ പ്ലാന്റേഷൻ തൊഴിലാളികൾ,മീനാങ്കൽ ഈഞ്ചപ്പുരി പ്രദേശങ്ങളിലെ ചുമട്ടു തൊഴിലാളികൾ ഉൾപ്പടെ 200ൽപ്പരം പ്രവർത്തകരാണ് ആദ്യഘട്ടത്തിൽ കേരളാ കോൺഗ്രസ് എമ്മിലേയ്ക്ക് ചേർന്നത്.
ഈഞ്ചപ്പുരി വാർഡ് അംഗം രാജേന്ദ്രൻ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ നിന്ന് മത്സരിച്ചാണ് പഞ്ചായത്തംഗം ആയത്. പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്ന രാധാകൃഷ്ണൻ സി.പി.ഐ വിട്ട് ഒടുവിൽ സി.പി.എമ്മിൽ എത്തി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് വിജയിച്ചത്.മീനാങ്കൽ പൊടിയൻ കുട്ടി സി.എം.പി സംസ്ഥാന എക്സിക്യുട്ടീവ് അംഗം എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചുവരികയാണ്.
ആര്യനാട് കെ.എസ് ആഡിറ്റോറിയത്തിൽ ഉനടന്ന ചടങ്ങിൽ കേരളാ കോൺഗ്രസ് (എം)നിയോജക മണ്ഡലം പ്രസിഡന്റ് എ.ഷംനാദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ തുടങ്ങി നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.