December 13, 2024

കാട്ടാക്കട ഷോപ്പിംഗ് ഫെസിറ്റിവൽ പതിനേഴുവരെ നടക്കും.

Share Now

കാട്ടാക്കട:കാട്ടാക്കടയിൽ ചക്കയും ചക്ക വിഭവങ്ങളും വിവിധ ഉൽപ്പന്നങ്ങളുടെയും ഗൃഹോപകരണ്ങ്ങളുടെയും പ്രദർശന വില്പന മേള കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.വെള്ളിയാഴ്ച മുതൽ ഈ മാസം പതിനേഴുവരെ കാട്ടാക്കട മൊളിയൂർ റോഡിലെ എസ് എൻ ഓഡിറ്റോറിയത്തിൽ പൊതു ജനങ്ങൾക്ക് സൗജനമായി പ്രവേശനം ഒരുക്കി കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.കൊറോണ പ്രതിസന്ധിയിൽ ആയതു കൊണ്ട് തന്നെ ആകർഷകമായ ഡിസ്‌കൗണ്ടും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

വിവിധ സ്റ്റാളുകളിൽ,ഭക്ഷ്യ ഉൽപ്പന്നങ്ങളും,ആരോഗ്യ സംരക്ഷണ ഉപാധികളും, എണ്ണ ഉപയോഗിക്കാതെ തന്നെ മത്സ്യം ചിക്കൻ ഉൾപ്പടെ പാചകം ചെയ്യാവുന്ന അതി നൂതന ഉപകരണങ്ങൾ,വൈദ്യുട്ജി അമിത ഉപയോഗം ചോർച്ച എന്നിവ തടങ്ങു മുപ്പതു ശതമാനം വരെ ബില് ലാഭിക്കാവുന്ന ഉപകാരങ്ങൾ എൽ പി ജി സ്ടവ് എക്സ്ചേഞ്ച് , തുടങ്ങി ജനോപകാരപ്രദമായ അനവധി സ്റ്റാളുകൾ ആകർഷകമായ വിലക്കുറവിൽ മേളയുടെ ഭാഗമായി ഉണ്ട് .

വൈസ് പ്രസിഡണ്ട് ലതാകുമാരി, കുടുംബശ്രീ ചെയര്പേഴ്സൺ കെ അനസൂയ, മേള സംഘാടകരായ ക്ഷേണായി, ഷൈജു, സുരേഷ്, ജോൺസി, യൂജിൻ, ജയകുമാർ, രവീന്ദ്രൻ, കുഞ്ഞുമോൻ,ഗിരീഷ്,വിപിൻ,ബാഷ ,കൃഷ്ണകുമാർ, സുരേന്ദ്രൻ, ഹയറുന്നിസ്സ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരണം
Next post വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു സ്‌കോർപ്പിയോ