December 13, 2024

കുട്ടികൾക്കുള്ള പഠന മുന്നേറ്റം പദ്ധതിയും സ്‌കൂൾ കുട്ടികൾക്കുള്ള ഫർണിച്ചർ വിതരണവും

Share Now

കുട്ടികൾക്കുള്ള പഠന മുന്നേറ്റം പദ്ധതിയും സ്‌കൂൾ കുട്ടികൾക്കുള്ള ഫർണിച്ചർ വിതരണ പഞ്ചായത്ത് തല ഉദ്‌ഘാടനം കാട്ടാക്കട കുളത്തുമ്മൽ എൽ പി സ്‌കൂളിൽ നടന്നു.കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ  സർക്കാർ സ്‌കൂളുകൾക്കുള്ള ബഞ്ച് ഡെസ്ക്,അംഗൻവാടികൾക്കുള്ള  കസേര, ഡെസ്‌ക്ക്,എന്നിവയുടെ വിതരണവും കുട്ടികളുടെ പഠനമുന്നേറ്റം പദ്ധതിയും ഹരിതകർമ്മ സേനക്കുള്ള തൊഴിൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘടനവും കുളത്തുമ്മൽ എൽ പി സ്‌കൂൾ വേദിയിൽ കാട്ടാക്കട എം എൽ എ ഐ ബി സതീഷ്‌ ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി മിനിച്ചന്ദ്ര, വൈസ് പ്രസിഡന്റ് ശ്രീകുമാരി, ബ്ലോക്ക് അംഗം സുനിത,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലാസർ ജോസഫ്‌,വാർഡ് അംഗം സതീന്ദ്രൻ,പൊട്ടന്കാവ് മണി, റാണിചന്ദ്രിക,ഉമ്മർഖാൻ, മണികണ്ഠൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ സനൽകുമാർ എസ് കെ , പിടിഎ പ്രസിഡന്റ് അഭിലാഷ് കുമാർ ,ഗണേഷ്, അപർണ്ണ, തുടങ്ങിയവർ സാന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്രിസ്ത്യൻ കോളേജിൽ മൂന്നുമാസം ദൈർഘ്യമുള്ള യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സ്
Next post കാട്ടാക്കടയിൽ തൊഴിൽ തർക്കം എസ് കെ ട്രേഡേഴ്സിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതി  പ്രതിഷേധവും പട്ടിണി സമരവും.