
അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തിരുവനന്തപുരം വഴയില കൈരളി നഗറിൽ ജിയ (21) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ജിയ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടനെ ഇവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനനത്തിൽ ഫോർട്ട് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ലിപു. എഫ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രശാന്ത്. എസ് എന്നിവർ സ്ഥലത്തെത്തി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രശാന്ത് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ സുസ്രൂഷ നൽകി ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ലിപു അമ്മയെയും കുഞ്ഞിനേയും എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
More Stories
ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്
ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിസി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും വെള്ളാപ്പള്ളി നടേശന്...
ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
വയനാട്ടിലെ ആദിവാസി മേഖലയില്‍ അനുമതിയില്ലാതെ ആര്‍ത്തവ സംബന്ധമായ ആരോഗ്യ പരീക്ഷണം നടന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും...
അഡ്മിഷന് വേണമെങ്കില്‍ ലഹരിയോട് ‘നോ’ പറയണം; പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല
വിദ്യാര്‍ത്ഥികളുടെ ലഹരി ഉപഭോഗത്തിന് തടയിടാന്‍ പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന് ലഭിക്കണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് തീരുമാനം. പുതിയ...
ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അംഗീകരിച്ചു, പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട്...
സംസ്ഥാനത്ത് താപനില ഉയരുന്നു; ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരും, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥവകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. പലയിടത്തും വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് ശക്തമാണ്. ഈ...
‘കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്’; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ്
കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് പറഞ്ഞ മന്ത്രി ഈ...