![](http://thekeralatimes.com/wp-content/uploads/2021/08/corona.jpg)
കണ്ടംതിട്ട, പെട്ടിപ്പാറ, നെട്ടയം, അമ്മച്ചിപ്ലാവ് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു വർക്കല മുനിസിപ്പാലിറ്റി ഒമ്പതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 27-ാം വാർഡിൽ താണിക്കവിള, വിളപ്പിൽ പഞ്ചായത്ത് 13-ാം വാർഡിൽ നെട്ടയം അമ്മച്ചിപ്ലാവ്, കള്ളിക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ടംതിട്ട, പെട്ടിപ്പറ പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ പറഞ്ഞു.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല.
പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കും.
കണ്ടെയ്ൻമെന്റ് സോൺ പിൻവിച്ചു
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷൻ 32-ാം ഡിവിഷനിൽ രാധാകൃഷ്ണ ലെയിൻ, 15-ാം ഡിവിഷനിൽ കോരക്കുളം കോളനി, വർക്കല മുനിസിപ്പാലിറ്റി 10-ാം വാർഡ്, അരുവിക്കര പഞ്ചായത്ത് 18-ാം വാർഡിൽ അക്ഷര നഗർ, പഴയകുന്നുമ്മേൽ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ശാസ്താംപൊയ്ക എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി എ.ഡി.എം. അറിയിച്ചു